/sathyam/media/media_files/2024/10/23/oopp4gLthU9JThUXWJPr.jpg)
വയനാട്: നാമനിര്‍ദേശപത്രികയില്‍ പ്രിയങ്കഗാന്ധി സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന ആരോപണവുമായി ബിജെപി രംഗത്ത്. സൂക്ഷമ പരിശോധനധഘട്ടത്തില്‍ ഈ വിഷയം ഉയര്‍ത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. ഇതിനെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു.
സത്യവാങ്ങ്മൂലത്തില്‍ പ്രിയങ്ക സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായും വെളിപ്പെടുത്തിയിട്ടില്ലെന്നും, ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങള്‍ ഒളിപ്പിച്ചുവെച്ചെന്നും എംടി രമേശ് വ്യക്തമാക്കി. വയനാട്ടിലെ ജനങ്ങളെ കോണ്‍ഗ്രസ് കബളിപ്പിക്കുകയാണെന്നും, പ്രിയങ്കയുടെ പത്രിക സ്വീകരിക്കരുതെന്നും നിയമനടപടയിലേക്ക് കടക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബിജെപി വയനാട് ലോകസ്ഭ മണ്ഡലം കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു. 28 നും 29നും പ്രിയങ്കഗാന്ധി പ്രചാരണത്തിനായി വയനാട്ടിലെത്തും. വിവിധ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും.