ബിജെപി സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ആനന്ദിൻ്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം

New Update
ldf-4

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി ജെ പി സീറ്റ് നല്‍കാത്തതിന് പിന്നാലെ ആത്മഹത്യ ചെയ്ത ആനന്ദിൻ്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർഥി അജിൻ ആണ് വിജയിച്ചത്. പുന്നക്കാമുകൾ വാർഡിലും എൽ ഡി എഫ് സ്ഥാനാർഥി വിജയിച്ചു.

Advertisment

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകനായ ആനന്ദ് കെ തമ്പി ജീവനൊടുക്കുന്നത്. സീറ്റ് നിഷേധിച്ചതിന് പിന്നാലെ വിമത സ്ഥാനാർഥിയായി തൃക്കണ്ണാപുരത്ത് നിന്നിരുന്നു. 

തൃക്കണ്ണാപുരത്ത് തന്നെ സ്ഥാനാർഥിയായി പരിഗണിച്ചില്ലെന്നുള്ള ആത്മഹത്യ കുറിപ്പ് അന്ന് പുറത്തുവന്നിരുന്നു. സ്ഥാനാർത്ഥിയാകാനുള്ള താല്പര്യം നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ പരിഗണിച്ചില്ലെന്ന് അനന്ദ് പറഞ്ഞിരുന്നു.

Advertisment