/sathyam/media/media_files/2026/01/28/narendra-modi-rajeev-chandrasekhar-2026-01-28-16-36-04.jpg)
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അതിവേഗം പൂർത്തിയാക്കി, പ്രചാരണം അടക്കമുള്ള പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
ബൂത്ത് തലത്തിൽ ഇലക്ഷൻ മാനേജ്മെൻ്റ് കമ്മിറ്റികൾ രൂപീകരിക്കാനുള്ള നടപടികളിലേക്ക് ഇതിനോടകം പാർട്ടി കടന്നിട്ടുണ്ട്. യുവാക്കൾ, വനിതകൾ, എസ്.സി / എസ്.ടി വിഭാഗത്തിൽ നിന്നുള്ളവർ എന്നിങ്ങനെ സമൂഹത്തിൻ്റെ എല്ലാ മേഖലയിൽ നിന്നുള്ളവർക്ക് പ്രതിനിധ്യം നൽകി കൊണ്ടുള്ള ഇലക്ഷൻ മാനേജ്മെൻ്റ് കമ്മിറ്റിയുടെ നിയന്ത്രണം ആർഎസ്എസിനായിരിക്കും.
ഓരോ ബൂത്തിലും ആർഎസ്എസ് സംയോജകൻമാരെ നിശ്ചയിക്കും. മൂന്നോ നാലോ ബൂത്തുകൾ ചേർത്ത് ശക്തി കേന്ദ്രകൾ രൂപീകരിച്ച് ശക്തി കേന്ദ്ര ഇൻചാർ ജുമാരെയും നിശ്ചയിക്കും.
ശക്തി കേന്ദ്രകൾ വഴിയാകും തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളുടേയും തെരഞ്ഞെടുപ്പ് ഫണ്ടിൻ്റെയും വിതരണം. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ പത്ത് മുതൽ 35 സീറ്റുകളിൽ വരെ വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ പ്രവർത്തനം.
പാർട്ടി ദേശീയ നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്നും എല്ലാ സഹായവും സംസ്ഥാന ഘടകത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us