/sathyam/media/media_files/2026/02/08/whatsapp-image-2-2026-02-08-17-12-58.jpeg)
ആറ്റിങ്ങൽ :ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ പോരാട്ടം മുറുകുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയ ബി ജെ പി ഇക്കുറി മണ്ഡലം പിടിച്ചെടുക്കാമെന്ന വാശിയിലാണ്.
/filters:format(webp)/sathyam/media/media_files/2026/02/08/whatsapp-image-2026-02-08-17-13-17.jpeg)
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അഡ്വ . പി സുധീർ ആറ്റിങ്ങൽ മണ്ഡലത്തിൽ സജീവമായി രംഗത്തുണ്ട്. ആറ്റിങ്ങലിൽ നിലം നികത്തൽ വ്യാപകമാണെന്നും മണ്ണ് മാഫിയയെ സംസ്ഥാന സർക്കാർ സംരക്ഷിക്കുകയാണെന്നും ബി ജെപി ആരോപിക്കുന്നു. മണ്ണ് മാഫിയയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയതിന് പിന്നാലെയാണ് ബിജെപി സിവിൽ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.
ബജറ്റ് പ്രഖ്യാപന തട്ടിപ്പാണെന്നും ആറ്റിങ്ങൽ മണ്ഡലത്തെ അവഗണിച്ചെന്നും ബിജെപി ആരോപിക്കുന്നു. എന്നാൽ ബജറ്റിൽ 14 കോടി മണ്ഡലത്തിനായി മാറ്റി വെച്ചിട്ടുണ്ടെന്നും കേന്ദ്ര ബജറ്റാണ് പ്രഖ്യാപന തട്ടിപ്പെന്നും സി പി എം ആരോപിക്കുന്നു. മണ്ഡലത്തിൽ എം.എൽ.എ ഒഎസ് .അംബിക നയിക്കുന്ന വികസന സന്ദേശ യാത്രയിലൂടെ വികസന പദ്ധതികളാണ് ഇടത് മുന്നണി എടുത്ത് പറയുന്നത്.
ബി ജെ പി സമരം ചെയ്യാൻ വേണ്ടി മാത്രം സമരം ചെയ്യുകയാണെന്നും രാഷ്ട്രീയ പ്രേരിത ആരോപണങ്ങളാണ് ബി ജെ പി ഉന്നയിക്കുന്നതെന്നും സി പി എം നേതാക്കൾ പറയുന്നു. ആറ്റിങ്ങൽ ഇടത് കോട്ടയായി തന്നെ തുടരുമെന്നാണ് നേതാക്കളുടെ അവകാശ വാദം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us