/sathyam/media/media_files/2026/01/27/bjp-2026-01-27-19-46-42.jpg)
തിരുവനന്തപുരം :ശബരിമല സ്വർണ്ണക്കൊള്ളയിലെ ഇടത്-വലത് മുന്നണികളുടെ അവിശുദ്ധ ബന്ധങ്ങൾ ഓരോന്നായി പുറത്തുവരുന്നുവെന്ന് ബിജെപി. കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയും തമ്മിലുള്ളത് ദീർഘകാല സൗഹൃദം.
പമ്പയിൽ ഒരേ വേദി പങ്കിട്ടതും, ബാംഗ്ലൂരിലെ കൂടിക്കാഴ്ചകളും, കുടുംബ ചടങ്ങുകളിലെ നിരന്തര സാന്നിധ്യവും ഇതിന് തെളിവ് ആണെന്ന് ബി ജെ പി ആരോപിക്കുന്നു.
മുൻ ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനുമായും പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അടുത്ത ചങ്ങാത്തം.
സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം-കോൺഗ്രസ് 'കുറുവ സംഘം' ആണെന്നത് പകൽ പോലെ വ്യക്തമാണെന്നും . ശബരിമലയെയും ഭക്തരെയും ഒരുപോലെ ചതിച്ച് രാഷ്ട്രീയ ലാഭത്തിനും പണം തട്ടാനും ഇരുമുന്നണികളും കൈകോർക്കുന്നുവെന്നും ബി ജെ പി കുറ്റപ്പെടുത്തുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഇരു മുന്നണികൾക്കുമെതിരെ ശക്തമായ പ്രചാരണമാണ് ബി ജെ പി നടത്തുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us