ബിജെപിയുടെ കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടം വെറും 262 വാർഡുകളിലെ വിജയം മാത്രം; 2010 മുതലുള്ള കണക്ക് പരിശോധിച്ചാൽ 2015 ൽ 764 വാർഡുകളിൽ വിജയം നേടി 1244 പഞ്ചായത്തംഗങ്ങളിലെത്തിച്ച വി മുരളീധരൻ്റെ കാലത്തേത് മികച്ച നേട്ടം; സുരേന്ദ്രൻ്റെ കാലത്ത് 2020 ൽ 396 വാർഡുകൾ അധികമായി നേടാൻ ബിജെപിക്ക് കഴിഞ്ഞു

2025 ൽ വാർഡ് വിഭജനം കഴിഞ്ഞപ്പോൾ 23000 വാർഡുകളായി, രണ്ടായിരത്തോളം വാർഡുകൾ വർദ്ധിച്ചെങ്കിലും ബിജെപിക്ക് 262 വാർഡുകൾ മാത്രമാണ് അധികമായി നേടാൻ കഴിഞ്ഞത്. 

New Update
v muraleedharan rajeev chandrasekhar k surendran-2

തിരുവനന്തപുരം: ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി എന്ന് അവകാശപ്പെടുമ്പോൾ കണക്കുകൾ പരിശോധിച്ചാൽ പാർട്ടിയുടെ വളർച്ചയ്ക്ക് ആനുപാതികമായി നേട്ടമുണ്ടായില്ല എന്ന് വ്യക്തം. 

Advertisment

തിരുവനന്തപുരം കോർപ്പറേഷനിൽ വിജയം സ്വന്തമാക്കാനായെങ്കിലും മറ്റിടങ്ങളിൽ വൻ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല. 


2010 ൽ 21000 വാർഡുകളിൽ 480 വാർഡുകളാണ് ബിജെപി നേടിയത്. 2015 ൽ 764 വാർഡുകൾ വർദ്ധിപ്പിച്ച് 1244 വാർഡുകൾ ബിജെപി സ്വന്തമാക്കി. അന്ന് വി. മുരളീധരനായിരുന്നു പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ. 

2020 ൽ കെ. സുരേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷ പദവിയിലിരിക്കെ നടന്ന തെരഞ്ഞെടുപ്പിൽ 396 സീറ്റുകൾ വർദ്ധിപ്പിച്ച് 1640 സീറ്റുകൾ സ്വന്തമാക്കാൻ ബി ജെ പിക്ക് കഴിഞ്ഞു.

എന്നാൽ 2025 ൽ വാർഡ് വിഭജനം കഴിഞ്ഞപ്പോൾ 23000 വാർഡുകളായി, രണ്ടായിരത്തോളം വാർഡുകൾ വർദ്ധിച്ചെങ്കിലും ബിജെപിക്ക് 262 വാർഡുകൾ മാത്രമാണ് അധികമായി നേടാൻ കഴിഞ്ഞത്. 


രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിൽ നേരിട്ട തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ മുന്നേറ്റം ഉണ്ടായി എന്ന് അവകാശ പെടാൻ കഴിയില്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 


2020 ലെ 1640 വാർഡുകൾ 2025 ൽ 1902 ആയി. ത്രിതല പഞ്ചായത്ത് തലത്തിൽ ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടായില്ല. പാർട്ടിയുടെ വളർച്ചയ്ക്ക് ആനുപാതികമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്ന് ഈ കണക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്.

Advertisment