ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/aW6HmQShoQxoL4ONRjqy.jpg)
മലപ്പുറം: നിലമ്പൂരില്‍ ബിജെപി ഫ്ലക്‌സില്‍ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ ചിത്രവും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ എന്നിവരുടെ ചിത്രവും ഫ്ലക്‌സിലുണ്ട്. ലീഡര്‍ കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന് ബിജെപിയിലേക്ക് സ്വാഗതം എന്നാണ് ഫ്ലക്‌സില്‍ എഴുതിയിരുന്നത്.
Advertisment
ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്. ബോർഡ് സ്ഥാപിച്ചതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂർ പൊലീസിന് പരാതി നൽകി. ഇതിന് പിന്നാലെ കോൺഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഫ്ലക്സ് ബോര്‍ഡ് വലിച്ചുകീറി. പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തിയാണ് ബോര്‍ഡ് നശിപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us