ബിജെപി സംസ്ഥാന സർക്കാരന് കുടപിടിക്കുന്നു- കേരള കോൺഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരി

New Update
thomas c kuttisseri

ചാരുംമൂട്: താമരക്കുളത്ത് പന്നിക്ക് വെച്ച വൈദ്യുതി കെണിയിൽ തട്ടി കർഷകൻ മരിച്ച സംഭവത്തിൽ കാട്ടുപന്നികളുടെ വ്യാപനത്തിൽ ഒന്നും ചെയ്യാത്ത സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥത മറച്ചുവെച്ച് പന്നി ശല്യത്തിൽ നിയമത്തിനുള്ളിൽ നിന്നും പഞ്ചായത്തിൻ്റെ സാമ്പത്തീക സ്ഥിതിക്കകത്തു നിന്നും ക്രീയാത്മകമായി പ്രവർത്തിക്കുന്ന പഞ്ചായത്തു ഭരണത്തിനെതിരെ നടത്തുന്ന സമരം അങ്ങേയറ്റം ലജ്ജാകരമാണ്.

Advertisment

താമരക്കുളത്ത് പന്നിയെ വെടിവെച്ചു കൊന്നാൽ തൊട്ടടുത്ത പഞ്ചായത്തുകളായ നൂറനാട്ടും വള്ളികുന്നത്തും പെറ്റു പെരുകിയ പന്നിക്കൂട്ടങ്ങൾ വീണ്ടും താമരക്കുളത്തേ കൃഷി ഭൂമിയിലേക്കെത്തും. ആലപ്പുഴ ജില്ലയുടെ കിഴക്കൻ മേഖലയാകെ കാട്ടുപന്നി പെരുകിയിരിക്കുന്നു. കാർഷീക ഭൂമി അവർ തകർത്തിരിക്കുന്നു.

ഇതിനെതിരെ ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ തന്നെ മുൻകൈയ്യെടുക്കണം. രണ്ടു സംസ്ഥാന മന്ത്രിമാരുടെ ജൻമ സ്ഥലങ്ങൾ കാട്ടുപന്നിക്കൂട്ടങ്ങളുടെ വിഹാരകേന്ദ്രമായിരിക്കുന്നു. ഇതൊക്കെ മറച്ചുപിടിച്ച് ഒരു കർഷകൻ്റെ ദാരുണാന്ത്യം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ശ്രമിച്ച് സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥത മറച്ചുവെച്ചു കൊണ്ടുള്ള ബിജെപിയു പ്രവൃത്തി ജനം പുശ്ചിച്ചു തള്ളുമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് ' സി കുറ്റിശ്ശേരിൽ പ്രസ്ഥാവിച്ചു.

താമരക്കുളം പാലമേൽ നൂറനാട്, ചുനക്കര മണ്ഡലം കമ്മറ്റികളുടെ സംയുക്ത പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻ്റ് റോയി വർഗീസ് അദ്ധ്യക്ഷനായി സംസ്ഥാന ജനറൽ സെക്രട്ടറി ജെയിസ് ജോൺ വെട്ടിയർ മുഖ്യപ്രഭാഷണം നടത്തി. ജോർജ് മത്തായി,  അനീഷ് താമരക്കുളം, ഉമ്മൻ ചെറിയാൻ, കൊച്ചുകുഞ്ഞ് വർഗീസ്, ഫിലിപ്പ് ശാമുവേൽ, വർഗീസ് കരിമുളക്കൽ , ജോസഫ് ചാക്കോ എന്നിവർ പ്രസംഗിച്ചു.

Advertisment