Advertisment

ക്രൈസ്തവ സഭാ നേതാക്കളെ ക്ഷണിച്ചുകൊണ്ട് കോഴിക്കോട് ഇസ്രയേല്‍ അനുകൂല പരിപാടി സംഘടിപ്പിക്കാനൊരുങ്ങി ബിജെപി; ഭീകരവിരുദ്ധ സമ്മേളനം ഡിസംബര്‍ 2ന്

New Update
bjp

കോഴിക്കോട്: ക്രൈസ്തവ സഭാ നേതാക്കളെ ക്ഷണിച്ചുകൊണ്ട് കോഴിക്കോട് ഇസ്രയേല്‍ അനുകൂല പരിപാടി സംഘടിപ്പിക്കാനൊരുങ്ങി ബിജെപി.

Advertisment

സിപിഎമ്മും കോണ്‍ഗ്രസുമടക്കമുള്ളവര്‍ കോഴിക്കോട് പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടത്തിയിരുന്നു. ഇതിന് പ്രതിരോധമായാണ്  ഡിസംബര്‍ രണ്ടിന് വൈകിട്ട് മുതലക്കുളത്ത് ഭീകരവിരുദ്ധ സമ്മേളനം ബിജപി നടത്തുന്നത്.

ഹമാസിന്റെ ഭീകര വിരുദ്ധ പ്രവര്‍ത്തനത്തിനെതിരായാണ് ഭീകരവിരുദ്ധ സമ്മേളനം നടത്തുക. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും. ക്രൈസ്തവ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി കെ സജീവന്‍ പറഞ്ഞു. 

അതിര്‍ത്തി കടന്നുളള തീവ്രവാദം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സജീവന്‍ പറഞ്ഞു.  സ്ത്രീകളും കുട്ടികളുമടക്കമുള്ള മറ്റുരാജ്യങ്ങളിലെ പൗരന്മാരെയും ഉള്‍പ്പെടെ ബന്ദികളാക്കുകയും കുട്ടികളെ വധിക്കുകയും ചെയ്യുന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അതുകൊണ്ട് ഇസ്രയേലിന്റേത് ചെറുത്തുനില്‍പ്പാണെന്നും സജീവന്‍ പറഞ്ഞു. 

Advertisment