/sathyam/media/media_files/2025/12/31/k-sudhakaran-bb-gopakumar-kummanam-rajasekharan-2025-12-31-17-25-44.jpg)
കൊല്ലം: ഇക്കുറി കൊല്ലം ജില്ലയിൽ നിന്ന് ഒരു നിയമസഭാംഗമെങ്കിലും ഉണ്ടാകണം എന്ന വാശിയിലാണ് ബിജെപിയുടെ പ്രവർത്തനം. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മോശമല്ലാത്ത പ്രകടനം കാഴ്ച്ചവെച്ചെന്നാണ് ബിജെപി വിലയിരുത്തൽ, കൊല്ലം ജില്ലയിലെ കണ്ണൂർ എന്നറിയപ്പെടുന്ന കടയ്ക്കൽ പഞ്ചായത്തിൽ പോലും ബിജെപിക്ക് പഞ്ചായത്തംഗമുണ്ട്.
ഇങ്ങനെ കൊല്ലം ജില്ലയിൽ സംഘടന ശക്തമാവുകയാണെന്നാണ് ബിജെപിയുടെ അവകാശവാദം. അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്ത് എത്തിയ ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ ഇക്കുറി വിജയിക്കാമെന്നാണ് ബിജെപി കണക്ക് കൂട്ടൽ.
കഴിഞ്ഞ രണ്ട് തവണയും സ്ഥാനാർത്ഥിയായിരുന്ന ബിജെപി നേതാവ് ഗോപകുമാർ തന്നെ ഇക്കുറിയും ജനവിധി തേടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എസ്എൻഡിപി യൂണിയൻ നേതാവായ ഗോപകുമാറിന് ഈഴവ വോട്ടുകൾ പൂർണ്ണമായും ലഭിക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു.
എന്നാൽ മറ്റ് ജന വിഭാഗങ്ങളുടെ പിന്തുണ കൂടി സ്വന്തമാക്കിയാലേ മണ്ഡലം പിടിച്ചെടുക്കാൻ കഴിയൂ എന്നും ബിജെപി കണക്ക് കൂട്ടുന്നു. സിപിഐയുടെ സ്ഥാനാർത്ഥിയായി കഴിഞ്ഞ രണ്ട് തവണയും മത്സരിച്ച് വിജയം നേടിയ ജയലാൽ വീണ്ടും മത്സര രംഗത്തിറങ്ങിയാൽ പോരാട്ടം കടുക്കുമെന്നാണ് ബിജെപി യുടെ കണക്ക് കൂട്ടൽ.
ഈ സാഹചര്യത്തിലാണ് ചാത്തന്നൂരിൽ സംസ്ഥാന നേതാക്കളിൽ ആരെയെങ്കിലും മത്സരിപ്പിക്കുന്നതിനെക്കുറിച്ച് ബിജെപി ആലോചിക്കുന്നത്.
മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ എന്നിവരടക്കമുള്ള നേതാക്കളെയാണ് പാർട്ടി പരിഗണിക്കുന്നത്. ജില്ലാ ഘടകത്തിൻ്റെ അഭിപ്രായം കൂടി പരിഗണിച്ചാകും ഇക്കാര്യത്തിൽ പാർട്ടി നേതൃത്വം അന്തിമ തീരുമാനമെടുക്കുക
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us