Advertisment

സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് ബി​ജെ​പി വ​യ​നാ​ട് മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി.​മ​ധു പാ​ർ​ട്ടി വി​ട്ടു. പാ​ർ​ട്ടി​യി​ൽ ന​ട​ക്കു​ന്ന​ത് ത​മ്മി​ല​ടി​യും ഗ്രൂ​പ്പി​സ​വു​മാണെന്ന് ആരോപണം. കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്ക് ഒ​രു മാ​റ്റ​വു​മു​ണ്ടാ​ക്കാ​നാ​യി​ല്ലെന്നും വിമർശനം

New Update
s

വ​യ​നാ​ട്: സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് ബി​ജെ​പി വ​യ​നാ​ട് മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി.​മ​ധു പാ​ർ​ട്ടി വി​ട്ടു. പാ​ർ​ട്ടി​യി​ൽ ന​ട​ക്കു​ന്ന​ത് ത​മ്മി​ല​ടി​യും ഗ്രൂ​പ്പി​സ​വു​മാ​ണ്.

Advertisment

ക​ഴി​ഞ്ഞ അ​ര നൂ​റ്റാ​ണ്ടാ​യി കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​ജെ​പി​ക്ക് ഒ​രു മാ​റ്റ​വു​മു​ണ്ടാ​ക്കാ​നാ​യി​ല്ല. തൃ​ശൂ​രി​ൽ ജ​യി​ച്ച​ത് സെ​ലി​ബ്രി​റ്റി സ്ഥാ​നാ​ർ​ഥി​യാ​യ​തു​കൊ​ണ്ടാ​ണ്. എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും സെ​ലി​ബ്രി​റ്റി​ക​ൾ​ക്ക് മ​ത്സ​രി​ക്കാ​ൻ ആ​വി​ല്ലെ​ന്നും മ​ധു പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണ സ​മ​ര​ത്തി​നി​ടെ ക്രി​സ്ത്യ​ൻ പു​രോ​ഹി​ത​ർ​ക്കെ​തി​രെ ഇ​ദ്ദേ​ഹം വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് മ​ധു​വി​നെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റി​യി​രു​ന്നു. മ​റ്റ് പാ​ർ​ട്ടി​യി​ൽ ചേ​രു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment