/sathyam/media/media_files/2025/11/15/nethac-2025-11-15-18-22-30.webp)
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞെന്ന് ആരോപിച്ച് ബിജെപി നേതാവ് ആത്മഹത്യ ചെയ്തു.
ആനന്ദ് കെ തമ്പിയാണ് പാർട്ടി നടപടിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് വീടിനകത്ത് തൂങ്ങിയ നിലയിൽ ആനന്ദിനെ ബന്ധുക്കൾ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കാണ്ണപ്പുരം വാർഡിൽ ബിജെപി നേരത്തെ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു, ആനന്ദ് വാർഡിലെ സ്ഥാനാർഥി ആകുമെന്ന് കരുതിയിരുന്നു.
അദ്ദേഹത്തിന് പാർട്ടി നേതാക്കൾ അത്തരമൊരു സൂചനയും നൽകിയിരുന്നു. എന്നാൽ പട്ടികയിൽ പേര് ഇല്ലാതെ വന്നതോടെ പാർട്ടി തഴഞ്ഞതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.
ആത്മഹത്യക്ക് മുൻപ് ചില മാധ്യമസ്ഥാപനങ്ങളിലേക്ക് അദ്ദേഹം കത്തയച്ചിരുന്നു. അതിൽ ബിജെപിക്കെതിരെയും ആർഎസ്എസിനെതിരെയും ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു
മരണക്കുറിപ്പിൽ പറയുന്നത്
'ഞാൻ ആനന്ദ് കെ തമ്പി, ഈ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു.
അതിനുള്ള കാരണം തൃക്കണ്ണാപുരം വാർഡിലെ ബിജെപി ഏരിയാ പ്രസിഡന്റ് ആയിട്ടുള്ള ആലപ്പുറം കുട്ടൻ എന്നറിയിപ്പെടുന്ന ഉദയകുമാർ, നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസിന്റെ നഗർ കാര്യവാഹകം രാജേഷ് എന്നിവർ ആണ്.
അവർ മണ്ണ് മാഫിയയാണ്. അവരുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അധികാരത്തിന്റെ ഒരു ആൾ വേണം. അതിനുവേണ്ടിയാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ ബിജെപി സ്ഥാനാർഥിയാക്കിയത്.
എന്റെ ഭൗതികശരീരം എവിടെ കൊണ്ടുകുഴിച്ചിട്ടാലും സാരമില്ല. പക്ഷെ ബിജെപി പ്രവർത്തകരെയും ആർഎസ്എസ് പ്രവർത്തകരെയും ആ ഭൗതിക ശരീരം കാണാൻ പോലും അനുവദിക്കരുത്, എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാൻ ആർഎസ്എസുകാരനായി ജിവിച്ചിരുന്നു എന്നതാണ്.
മരണത്തിന് തൊട്ടുമുൻപ് വരെയും ഞാനൊരു ആർഎസ്എശ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്. അത് തന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥിയലേക്ക് കൊണ്ട് എത്തിച്ചത്. ഇനിയും ഒരാൾക്ക് ഇത്തരത്തിലൊരു ഗതി ഉണ്ടാകരുതെന്ന് ഭഗവാനോട് പ്രാർഥിച്ചുകൊണ്ട് നിർത്തുന്നു'
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us