വയനാട്ടിൽ ബ്ലേഡ് മാഫിയക്കെതിരെ ബിജെപി. ബ്ലേഡ് മാഫിയക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്; ബത്തേയിൽ ആത്മഹത്യ ചെയ്ത രേഷ്മയുടെ വീട് ബിജെപി നേതാക്കൾ സന്ദർശിച്ചു

ബ്ലേഡ് മാഫിയ നടത്തിയ നിരന്തരം പീഡനങ്ങൾ പലതവണ പോലീസിൽ രേഖാമൂലം അറിയിച്ചിട്ടും നിസ്സാരവൽക്കരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പങ്കും പുറത്ത് വരേണ്ടതുണ്ട്. 

New Update
reshmas home

ബത്തേരി: രേഷ്മയുടെ ആത്മഹത്യക്ക് പിന്നിൽ ബത്തേരിയിലെ സഹോദരങ്ങൾ അടങ്ങുന്ന ക്വട്ടേഷൻ ബ്ലേഡ് മാഫിയ സംഘമാണെന്ന് പുറത്ത് വന്ന സ്ഥിതിക്ക് കുറ്റക്കാരായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Advertisment

ബ്ലേഡ് മാഫിയ നടത്തിയ നിരന്തരം പീഡനങ്ങൾ പലതവണ പോലീസിൽ രേഖാമൂലം അറിയിച്ചിട്ടും നിസ്സാരവൽക്കരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പങ്കും പുറത്ത് വരേണ്ടതുണ്ട്. 

reshmas home-2

ഇത്തരത്തിലുള്ള ക്രിമിനൽ സംഘത്തിന് വളരാൻ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷിക്കാൻ വയനാട് പോലീസ് മേധാവി തയ്യാറാകണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. രേഷ്മയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം.

ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ, സംസ്ഥാന കൗൺസിൽ അംഗം വി.മോഹനൻ, ബത്തേരി മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.ആർ ലക്ഷ്മണൻ, എം.പി ദിനേശ് കുമാർ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി ശശികുമാർ എന്നിവർ രേഷ്മയുടെ വീട് സന്ദർശിച്ചു.

Advertisment