കോട്ടയം: കിടങ്ങൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി അംഗത്തിന്റെ സഹായത്തോടെ ഭരണം തിരിച്ചു പിടിച്ച് എല്‍.ഡി.എഫ്. ബി.ജെ.പി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഒന്‍പതാം വാര്‍ഡ് അംഗം കെ.ജി. വിജയന്‍ എല്‍.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു.
അഞ്ചാം വാര്‍ഡ് അംഗം സി.പി.എമ്മിലെ ഇ.എം. ബിനു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് എതിര്‍ സ്ഥാനാര്‍ഥിയില്ലായിരുന്നു. നാലു ബി.ജെ.പി അംഗങ്ങളും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം കേരള കോണ്‍ഗ്രസിലെ മൂന്നു പേരും വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തു. കെ.ജി. വിജയനെതിരെ ബി.ജെ.പി അംഗങ്ങളും പ്രവര്‍ത്തകരും പഞ്ചായത്ത് ഓഫിസിനു മുമ്പില്‍ പ്രതിഷേധിച്ചു.
ഉച്ചകഴിഞ്ഞു നടക്കുന്ന വൈസ് പ്രസിഡന്റ തെരഞ്ഞെടുപ്പില്‍ ഒന്നാം വാര്‍ഡ് അംഗം കേരള കോണ്‍ഗ്രസ് എമ്മിലെ ടീന മാളിയേക്കലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു ബി.ജെ.പി കഴിഞ്ഞ തവണ ഭരണം പിടിച്ചതോടെ ബി.ജെ.പി മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടിരുന്നു.