/sathyam/media/media_files/2026/01/10/bjp-mission-40-2026-01-10-17-16-11.jpg)
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ 'മിഷന്‍ 40' പ്രഖ്യാപിച്ച ബിജെപി മുന്നൊരുക്കങ്ങുമായി മുന്നോട്ടുപോവുകയണ്. സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ സാഹചര്യമാണു നിലനില്‍ക്കുന്നതെന്ന വിലയിരുത്തലാണുള്ളത്.
നേരത്തെ പാര്‍ട്ടിക്കു സംഘടനാ സംവിധാനം ശക്തമായ മണ്ഡലങ്ങളെ എ, എ പ്ലസ്, ബി ക്ലാസുകളായി തിരിച്ചു തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സമീപനമായിരുന്നു. അതൊഴിവാക്കിയാണു മിഷന്‍ 40നു രൂപം നല്‍കിയത്.
കേരളത്തില്‍ എന്‍ഡിഎക്കു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുണ്ടാകുമെന്നാണു ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രചാരണം നടത്തുന്നതു ഗുണം ചെയ്യുമെന്ന വിലയിരുത്തലാണുള്ളത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, ആറ്റിങ്ങല്‍, കാട്ടാക്കട, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട തുടങ്ങിയ മണ്ഡലങ്ങളില്‍ ഒന്നാമത് എത്തിയിരുന്നു.
തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുമെത്തി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നേമം, കാട്ടാക്കട, കഴക്കൂട്ടം, ചെങ്ങന്നൂര്‍, മലമ്പുഴ, എലത്തൂര്‍, കാസര്‍കോട്, മഞ്ചേശ്വരം, അരൂര്‍ മണ്ഡലങ്ങളിലടക്കം മുന്നിലെത്തി. ഇതില്‍ അഞ്ചിടത്ത് 45,000 വോട്ട് കടന്നു. മറ്റിടങ്ങളില്‍ 40000ത്തോളം വോട്ടുകളും നേടി.
കോവളം, വട്ടിയൂര്‍ക്കാവ്, പാറശാല, ചിറയിന്‍കീഴ്, കൊട്ടാരക്കര, പുതുക്കാട്, ഇരിങ്ങാലക്കുട,കൊടുങ്ങല്ലൂര്‍, നാട്ടിക, ഒറ്റപ്പാലം, പാലക്കാട്, മാവേലിക്കര മണ്ഡലങ്ങളില്‍ 35,000 - 40,000ത്തിനുമിടയില്‍ വോട്ടുനേടുകയും ചെയ്തിരുന്നു.
അതുകൊണ്ടു തന്നെ മിഷന്‍ 40 എന്നത് അപ്രാപ്യമല്ലെന്നു ബിജെപി കരുതുന്നു. ശക്തരായ സ്ഥാനാര്‍ഥികളെ അനുയോജ്യമായ മണ്ഡലത്തില്‍ മത്സരിപ്പിക്കാണു ബിജെപി പദ്ധതിയിടുന്നത്.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ എന്‍ഡിഎ സ്ഥാനാര്‍ഥികളായി എത്തുമെന്ന പ്രചാരണം ശക്തമാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുന്‍ അധ്യക്ഷന്‍മാര്‍ ഉള്‍പ്പടെ മത്സര രംഗത്തുണ്ടാകും.
മിഷന്‍ 40യില്‍ ഉള്‍പ്പെട്ട മണ്ഡലങ്ങളില്‍ വിവിധ പദ്ധതികള്‍ വൈകാതെ പ്രഖ്യാപിക്കും. സാമൂഹ്യ, സാമ്പത്തിക, മത സാഹചര്യങ്ങള്‍ ഏജന്‍സികളെ ഏല്‍പിച്ചു പഠിക്കാനും അതനുസരിച്ചു കര്‍മ്മപദ്ധതി തയ്യാറാക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നത്.
അതേമസയം, പ്രചാരണത്തിനു താരപ്രചാരകരായി കേന്ദ്രമന്ത്രിമാരെയും നേതാക്കളെ എത്തിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന നേതൃത്വതം ശ്രമിക്കുന്നത്.
പ്രധാന മന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യമന്ത്രി അമിത് ഷാ എന്നിവരെ എത്തിച്ചു വന്‍ റാലി നടത്താനും സംസ്ഥാന നേതൃത്വത്തിനു പദ്ധതിയുണ്ട്. പ്രധാന മന്ത്രി എത്തിയാൽ അത് ബിജെപിക്കു വലിയ ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us