പേര് സോണിയാ ഗാന്ധി, മത്സരിച്ചത് താമര ചിഹ്നത്തിൽ; മൂന്നാർ പഞ്ചായത്തിലെ ബിജെപി സ്ഥാനാർഥിക്ക് ദയനീയ തോൽവി

New Update
SONIA-GANDHI-MUNNAR-BJP

ഇടുക്കി: പേരിന്റെ പ്രത്യേകത കൊണ്ട് ശ്രദ്ധ നേടിയ സോണിയാ ഗാന്ധി തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. മൂന്നാർ പഞ്ചായത്ത് പതിനാറാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സോണിയാ ഗാന്ധിക്ക് 103 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി മഞ്ജുളയാണ് വാർഡിൽ വിജയിച്ചത്.

Advertisment

മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ദുരൈരാജിന്റെ മകളാണ് സോണിയാ ഗാന്ധി. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറിയായ സുഭാഷിനെ വിവാഹം കഴിച്ചതോടെയാണ് സോണിയാ ഗാന്ധി ബിജെപിയിൽ ചേർന്നത്.

Advertisment