നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഎസ്എസിനെ അനുനയിപ്പിക്കാൻ ബിജെപി നീക്കം. മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരുമായി ചർച്ച നടത്തി

New Update
ps sreedharan pilla

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ എ​ൻ​എ​സ്എ​സി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി ബി​ജെ​പി. മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള പെ​രു​ന്ന​യി​ലെ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി സു​കു​മാ​ര​ൻ നാ​യ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

Advertisment

ബി​ജെ​പി​ക്കെ​തി​രെ സു​കു​മാ​ര​ൻ നാ​യ​ർ തു​ട​ർ​ച്ച​യാ​യി വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ സ​ന്ദ​ർ​ശ​നം. ബി​ജെ​പി​യു​ടെ ജി​ല്ലാ നേ​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി​യ​ത്.

കൂ​ടി​ക്കാ​ഴ്ച ഇ​രു​പ​ത് മി​നി​റ്റോ​ളം നീ​ണ്ടു. എ​ൻ​എ​സ്എ​സു​മാ​യി ബി​ജെ​പി​ക്ക് ത​ർ​ക്ക​ങ്ങ​ളി​ല്ലെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ശ്രീ​ധ​ര​ൻ പി​ള്ള പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം ശ്രീ​ധ​ര​ൻ​പി​ള്ള​യു​മാ​യി രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യ സൗ​ഹൃ​ദ​മു​ണ്ടെ​ന്ന് സു​കു​മാ​ര​ൻ നാ​യ​രും പ​റ​ഞ്ഞു.

Advertisment