ഇരു മുന്നണികൾക്കും വോട്ടില്ല; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രസിഡൻ്റ് - വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി ബിജെപി; പാർട്ടി നേതൃത്വം കീഴ്ഘടകങ്ങൾക്ക് ഇത് സംബന്ധിച്ച കർശന നിർദ്ദേശം നൽകി

ഇരു മുന്നണികൾക്കും വോട്ട് നൽകുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ഈ നിർദ്ദേശത്തിൻ്റെ കാതൽ. ബിജെപിയുടെ സഹായം രണ്ട് മുന്നണികൾക്കും നൽകരുത് എന്ന നിലപാടാണ് നേതൃത്വം നൽകിയിരിക്കുന്നത്. 

New Update
congress bjp cpm flag
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ഒന്നോ, രണ്ടോ അംഗങ്ങൾ മാത്രമുള്ള ഗ്രാമപഞ്ചായത്തുകളിൽ പ്രസിഡൻ്റ് / വൈസ് പ്രസിഡൻ്റ് തെരഞ്ഞടുപ്പുകളിൽ നിന്നും ബിജെപി വിട്ടു നിൽക്കണമെന്നാണ് പാർട്ടി തീരുമാനം, ഇത് സംബന്ധിച്ച നിർദ്ദേശം എല്ലാ മണ്ഡലം പ്രസിഡൻ്റ് മാർക്കും പാർട്ടി നൽകിയിട്ടുണ്ട്.  

Advertisment

മൂന്നോ അതിലധികമോ അംഗങ്ങളുള്ള എല്ലാ മുൻസിപ്പാലിറ്റി / ഗ്രാമ പഞ്ചായത്തുകളിലും / ബ്ലോക്ക് പഞ്ചായത്തുകളിലും / പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് പാർട്ടി മത്സരിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. 


ഇരു മുന്നണികൾക്കും വോട്ട് നൽകുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ഈ നിർദ്ദേശത്തിൻ്റെ കാതൽ. ബിജെപിയുടെ സഹായം രണ്ട് മുന്നണികൾക്കും നൽകരുത് എന്ന നിലപാടാണ് നേതൃത്വം നൽകിയിരിക്കുന്നത്. 


പാർട്ടിയുടെ നിർദ്ദേശം പാലിക്കാത്ത പഞ്ചായത്തംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും സാധ്യതയുണ്ട്. പ്രാദേശികമായുള്ള നീക്ക് പോക്കുകൾക്ക് പോലും പാർട്ടി തയ്യാറല്ലെന്ന സന്ദേശമാണ് ഈ നിർദ്ദേശത്തിലൂടെ പാർട്ടി നേതൃത്വം നൽകുന്നത്. 


നേതൃത്വത്തിൻ്റെ നിർദ്ദേശം കീഴ് ഘടകങ്ങൾ പഞ്ചായ ത്തംഗങ്ങളെ അറിയിച്ച് ഇക്കാര്യം ഉറപ്പ് വരുത്തണമെന്ന് നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയ അറിയിപ്പിൽ പറയുന്നു.

Advertisment