ശബരിമല സ്വർണ്ണക്കൊള്ള കേസ് ദുര്‍ബലമാക്കാനാണ് എസ്‌ഐടി ശ്രമിക്കുന്നതെന്ന് ബിജെപി; സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്ന് രാജീവ് ചന്ദ്രശേഖർ; കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേസ് സിബിഐ അന്വേഷണത്തിന് വിടണം. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ ആവശ്യപ്പെട്ടതാണ്. 

New Update
rajeev dhandrasekhar press meet ekm
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്ക് വിടാന്‍ മുഖ്യമന്ത്രി തയാറാകുമോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വെല്ലു വിളിച്ചു. 

Advertisment

എസ്‌ഐടിയുടെത് നാടകമാണെന്ന് ഒക്‌ടോബര്‍ മൂന്നിന്  പറഞ്ഞിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. സപ്തംബര്‍ അവസാനം പുറത്തുവന്ന സ്വര്‍ണക്കൊള്ള മുഖ്യമന്ത്രിയുടെ കീഴിലുള്ള എസ്‌ഐടി അന്വേ ഷിക്കുമ്പോള്‍ എങ്ങനെ ശരിയാകും. 


എസ്‌ഐടിക്ക് വീഴ്ചയുണ്ടായെന്ന് അന്ന് പറഞ്ഞിരുന്നു. കേസ് ദുര്‍ബലമാക്കുക, പ്രതികള്‍ക്ക് ജാമ്യം ലഭിക്കുക എന്ന തന്ത്രമാണ് എസ്‌ഐടി പയറ്റുന്നത്. 

സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേസ് സിബിഐ അന്വേഷണത്തിന് വിടണം. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ ആവശ്യപ്പെട്ടതാണ്. 


കേരളത്തിനു പുറത്തുവരെ ഉള്‍പ്പെട്ടവരാണ് കേസിലുള്ളത്. ആ സാഹചര്യത്തില്‍ സിബിഐ അന്വേഷണം കൂടിയെ തീരു. 


മുഖ്യമന്ത്രിക്ക് പ്രതിബദ്ധത ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണം. എസ്‌ഐടിക്ക് മന്ത്രിമാരെ ചോദ്യം ചെയ്യാന്‍ എങ്ങനെ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

Advertisment