/sathyam/media/media_files/2026/01/02/rajeev-chandrasekhar-catholica-bava-2026-01-02-17-23-38.jpg)
കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതിയന്‍ ബാവയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി.
ഇന്നു രാവിലെ 9.15 ഓടെയാണ് അദ്ദേഹം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിയത്. സന്ദര്‍ശനം അര മണിക്കൂറോളം നീണ്ടുനിന്നു.
ക്രിസ്മസ് ആരാധനയ്ക്കിടെ മഹാരാഷ്ട്രയില്‍ സിഎസ്ഐ പുരോഹിതനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാതോലിക്കാ ബാവാ ഉള്‍പ്പെടെയുള്ള സഭാ മേലധ്യക്ഷന്മാര്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഈ വിഷയങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയായതായാണു സൂചന.
പുതുവത്സര ആശംസകള്‍ നേരുന്നതിന്റെ ഭാഗമായാണു രാജീവ് ചന്ദ്രശേഖര്‍ എത്തിയത്. മുന്‍ സുപ്രീം കോടതി ജസ്റ്റിസ് കെ.ടി തോമസിനെ കോട്ടയം കഞ്ഞിക്കുഴിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചിരുന്നു.
രാവിലെ മന്നം ജയന്തിയോടുബന്ധിച്ച് രാജീവ് ചന്ദ്രശേഖര്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് എത്തി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us