ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ പിന്തുണച്ച് ബി ജെ പി ; അൽമായ മുന്നേറ്റം ആൻഡ്രൂസ് താഴത്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുമ്പോഴാണ് ബി ജെ പി യുടെ നിലപാട് പ്രസക്തമാകുന്നത് ; സിറോ മലബാർ സഭയിൽ വർഷങ്ങളായി നിലനിൽക്കുന്ന കുർബാന തർക്കത്തിന് പിന്നിൽ PFIയുടെ ഗൂഢ ഇടപെടലാണ് വെളിപ്പെടുത്തിയിരിക്കുകയാണ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എന്ന് ബി ജെ പി

New Update
andrwes bjp

കൊച്ചി : സിറോ മലബാർ സഭയിൽ വർഷങ്ങളായി നിലനിൽക്കുന്ന കുർബാന തർക്കത്തിന് പിന്നിൽ പി എഫ് ഐയുടെ ഗൂഢ ഇടപെടലാണ് വെളിപ്പെടുത്തിയിരിക്കുകയാണ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എന്നാണ് ബി ജെ പി നിലപാട് . 

Advertisment

ക്രൈസ്തവർക്കിടയിൽ അനൈക്യം സൃഷ്ടിച്ച് അവരെ ദുർബലരാക്കുക എന്ന ലക്ഷ്യമാണിതിനുണ്ടായിരുന്നത് എന്നും ബി ജെ പി ചൂണ്ടിക്കാട്ടുന്നു. ഹൈന്ദവ, ക്രിസ്ത്യൻ വിഭാഗങ്ങളെ പിഎഫ്ഐ ഉന്നമിട്ടിരുന്നു. ഇതിന്റെ ഭാഗമായിരുന്നു അവരുടെ കൊലവിളി പ്രസംഗങ്ങളും എന്ന് ബി ജെ പി ചൂണ്ടിക്കാട്ടുന്നു.

പിഎഫ്ഐ എന്ന ഭീകര സംഘടനയെ നിരോധിച്ചത് മോദി സർക്കാരാണ്. എന്നാൽ, ആ നിരോധനത്തെ എതിർക്കുന്ന നിലപാടാണ് സിപിഎമ്മും കോൺഗ്രസും സ്വീകരിച്ചത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം മതഭീകര സംഘടനകളുമായി കോൺഗ്രസും സിപിഎമ്മും കൂട്ടുകൂടുന്നുണ്ട്.

 ഈ വർഗീയ കൂട്ടുകെട്ട് തിരിച്ചറിയണം. വികസിത, വിശ്വാസ സംരക്ഷിത സുരക്ഷിത കേരളത്തിനായി ഇനി വരണം ബിജെപി എന്ന നിലപാടാണ് പാർട്ടി സ്വീകരിക്കുന്നത്

Advertisment