കേരള ചരിത്രത്തിലാദ്യമായി  ഒരു കോര്‍പറേഷന്‍ പിടിച്ചെടുത്ത് ബിജെപി

84 സീറ്റിലെ ഫലം അറിഞ്ഞപ്പോള്‍ ബിജെപി 44 സീറ്റ് നേടി. എല്‍ഡിഎഫ് 23 സീറ്റിലേക്കു ചുരുങ്ങി.

New Update
bjp

തിരുവനന്തപുരം: കേരള ചരിത്രത്തിലാദ്യമായി  ഒരു കോര്‍പറേഷന്‍ ബിജെപി പിടിച്ചെടുത്തു.

Advertisment

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണത്തിലേക്കു നീങ്ങുകയാണ്.

ബിജെപിക്കു കേവല ഭൂരിപക്ഷം നേടുമോ എന്നു മാത്രമാണ് അറിയാനുള്ളത്. 84 സീറ്റിലെ ഫലം അറിഞ്ഞപ്പോള്‍ ബിജെപി 44 സീറ്റ് നേടി.

എല്‍ഡിഎഫ് 23 സീറ്റിലേക്കു ചുരുങ്ങി. കഴിഞ്ഞ തവണ വെറും 10 സീറ്റിലേക്ക് ചുരുങ്ങിയ യുഡിഎഫ് ഇതിനോടകം 15 സീറ്റ് നേടി.


101 സീറ്റുള്ള കോര്‍പറേഷനില്‍ സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡില്‍ തെരഞ്ഞെടുപ്പു മാറ്റി വച്ചിരിക്കുകയാണ്.

100 സീറ്റിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. കണ്ണമ്മൂല വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച തിരുവനന്തപുരം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ മൂന്നു മുന്നണി സ്ഥാനാര്‍ഥികളെയും പരാജയപ്പെടുത്തി വിജയിയായി. പൗണ്ട്കടവില്‍ കോണ്‍ഗ്രസ് വിമതന്‍ വിജയിച്ചു.

Advertisment