/sathyam/media/media_files/2026/01/03/bjp-sabari-2026-01-03-20-32-11.jpg)
തിരുവനന്തപുരം :ഭാരതീയ ജനതാപാര്‍ട്ടി എന്നും ശബരിമല വിശ്വാസികള്‍ക്കൊപ്പമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ അനൂപ് ആന്റണി പറഞ്ഞു. സ്വര്‍ണ്ണക്കൊള്ളക്കെതിരെ വലിയ സമര പരമ്പരകളാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റേയും ദേവസ്വം മന്ത്രി വി.എൻ . വാസവന്റെയും വസതികളിലേക്ക് നടന്ന പ്രതിഷേധ മാർച്ചുകൾക്ക് ശേഷം 22ന് പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലെ ഒഫീസിലേക്കും തിരുവമ്പാടിയിലെ മുക്കത്തെ ഓഫീസിലേക്കും ബിജെപി മാര്‍ച്ച് നടത്തുമെന്ന് അനൂപ് ആൻ്റണി പറഞ്ഞു.
യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആന്റോ ആന്റണിയുടെ പത്തനംതിട്ടയിലെ ഓഫീസിലേക്കും ബിജെപി മാര്‍ച്ച് നടത്തും. അടൂര്‍ പ്രകാശിന്റെ ആറ്റിങ്ങലിലെ ഓഫിസിലേക്കും ദേവസ്വം പ്രസിഡന്റ് പ്രശാന്തിന്റെ ഓഫീസിലേക്കും വീട്ടിലേക്കും ബിജെപി മാര്‍ച്ച് നടത്തുമെന്നും അനൂപ് ആന്റണി പറഞ്ഞു.
ബിജെപി എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. മന്ത്രി കഴിഞ്ഞിട്ടേയുള്ളൂ തന്ത്രിയുടെഉത്തരവാദിത്വം. അത് കൃത്യമായി രാജീവ് ചന്ദ്രശഖര്‍ജി അടക്കം അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. മന്ത്രിമാരെ രക്ഷിക്കാൻ ശ്രമിക്കരുത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള നടത്തിയ ഇടത്-വലത് കുറുവാ സംഘത്തിനെതിരെ വലിയ സമരപരമ്പരക്ക് ബിജെപി തുടക്കമിടുകയാണെന്നും അനൂപ് ആന്റണി പറഞ്ഞു.
ഇടതുപക്ഷത്തിന്റേയും യുഡിഎഫിന്റെയും സ്വര്‍ണ്ണക്കൊള്ളയിലെ പങ്ക് പുറത്ത് വരുന്നതിന് സിബിഐയുടെയോ ഒരു കേന്ദ്രഏജന്‍സിയുടോ അന്വേഷണം ആരംഭിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനമെന്നും അനൂപ് ആന്റണി പറഞ്ഞു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us