/sathyam/media/media_files/2025/05/26/yURcQIfkf0RuxCOBExEx.jpg)
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് ബി ജെ പി കടന്നിരിക്കുകയാണ് . ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും കാര്യമായ വോട്ട് വർക്കല മണ്ഡലത്തിൽ ബി ജെ പിക്ക് നേടാൻ കഴിഞ്ഞിട്ടുണ്ട്.
എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസ് മത്സരിക്കുമ്പോൾ വർക്കല മണ്ഡലത്തിൽ കാര്യമായ വോട്ട് നേടാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് വർക്കലയിൽ ബിജെപി മത്സരിക്കണമെന്ന ആവശ്യം ഉയരുന്നത്. എന്നാൽ ശിവഗിരി മഠം സ്ഥിതി ചെയ്യുന്ന വർക്കല ബിഡിജെഎസിന് വൈകാരിക അടുപ്പമുള്ള മണ്ഡലമാണ്.
ഈ സാഹചര്യത്തിൽ വർക്കല സീറ്റ് ബി ജെ പി ഏറ്റെടുക്കണമെങ്കിൽ അത് മുതിർന്ന നേതാക്കൾക്ക് മത്സരിക്കാൻ വേണ്ടിയാകണം . അങ്ങനെ എങ്കിൽ സീറ്റ് വിട്ട് നൽകാൻ ബിഡിജെഎസ് തയ്യാറായേക്കും .
എന്നാൽ സീറ്റ് വിഭജനം , സീറ്റ് വെച്ച് മാറൽ എന്നീ കാര്യങ്ങളിൽ ഇതുവരെ ഉഭയകക്ഷി ചർച്ചകൾ നടന്നിട്ടില്ല ,ഉഭയകക്ഷി ചർച്ചകൾ ഉടൻ തുടങ്ങുമെന്നാണ് വിവരം . അമിത് ഷായുടെ തിരുവനന്തപുരം സന്ദർശനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ബി ജെ പി തുടങ്ങും .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us