New Update
/sathyam/media/media_files/2025/12/31/vv-rajesh-rajeev-chandrasekhar-2025-12-31-20-11-14.jpg)
Listen to this article
0.75x1x1.5x
00:00/ 00:00
തിരുവനന്തപുരം: ഇ-ബസ്സുകളുടെ കാര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ സംസ്ഥാന സർക്കാരുമായി കൊമ്പ് കോർക്കുമ്പോൾ വിഷയത്തിൽ വിവാദത്തിനപ്പുറം ഏറെ സാധ്യതയുമുണ്ട്.
Advertisment
കേന്ദ്ര നഗര വികസന മന്ത്രാലയത്തിൻ്റെ സ്മാർട്ട് സിറ്റി പദ്ധതി അടക്കം നേരിട്ട് നഗരത്തിൽ നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ നടപ്പിലാക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ ശ്രമിക്കും.
ബിജെപി അധികാരം പിടിച്ച തിരുവനന്തപുരത്ത് വികസിത പദ്ധതികൾ നടപ്പിലാക്കിയാൽ അതിൻ്റെ ഗുണം നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കുമെന്നും പാർട്ടി നേത്യത്വം കണക്ക് കൂട്ടുന്നു.
കേന്ദ്ര ഫണ്ടുകളുടെ ദുർവിനിയോഗം തടയുക എന്നതിനൊപ്പം ബിജെപി ലക്ഷ്യമിടുന്നത് സമസ്ത മേഖലകളിലേയും വികസനമാണ്.
നഗരങ്ങളിൽ നിന്ന് പാർട്ടിക്ക് ഗ്രാമീണ മേഖലകളിലും സ്വീകാര്യത കൈവരിക്കണം അതുകൊണ്ട് തന്നെ കരുതലോടെയാണ് ബിജെപി മുന്നോട്ട് പോകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us