/sathyam/media/media_files/2026/01/15/obc-sc-social-outreach-2026-01-15-18-00-27.jpg)
കൊച്ചി: കഴിഞ്ഞ ലോകസഭ - തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകൾ വ്യക്തമാക്കുന്നത് സമൂഹത്തിന്റെ താഴേതട്ടിലേക്ക് ബിജെപിക്ക് ഇറങ്ങി ചെല്ലാനും സ്വാധീനം വർധിപ്പിക്കാനും കഴിഞ്ഞുവെന്നതാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.
ബിജെപി സിറ്റി ജില്ലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എസ്‌സി - ഒബിസി ഔട്ട് റീച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നോക്ക - പട്ടികജാതി വിഭാഗങ്ങൾക്കിടയിൽ സിപിഎമ്മിനുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെടുകയാണ്. ആ കുറവു നികത്തുന്നതിനായി അവർ ഇസ്ളാമിക തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുകയാണെന്നും അദ്ദേഹം തുടർന്നു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെടുന്ന യുഡിഎഫും കോൺഗ്രസ്സും മുസ്ലീം ലീഗിന്റെ മറവിൽ തീവ്രവാദ സംഘടനകളായ ജമായത്തെ ഇസ്ളാമി, വെൽഫെയർ പാർട്ടി, എസ്‌ഡിപിഐ എന്നിവയുടെ പിന്തുണയോടെ കരസ്ഥമാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി ഓഫിസിൽ നടന്ന ചടങ്ങിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറിമാരായ ശ്രീക്കുട്ടൻ തുണ്ടത്തിൽ, അഡ്വ. എസ്. സജി, ഒബിസി മോർച്ച ജില്ലാ പ്രസിഡണ്ട് കെ.ടി ബൈജു, എഎസ്‌സി മോർച്ച ജില്ലാ പ്രസിഡണ്ട് പി.എ ബാബു എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us