കോട്ടയത്തിൻ്റെ മലയോര മേഖലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി വൻ പദ്ധതിയുമായി ബിജെപി; ടൂറിസം സർക്യൂട്ട് പഠന റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചുവെന്ന് പാർട്ടി നേതൃത്വം; പദ്ധതി യാഥാർത്ഥ്യമായാൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന കണക്ക് കൂട്ടലിൽ ബിജെപി

ഈ പദ്ധതി കേന്ദ്രം നടപ്പിലാക്കാൻ തയ്യാറായാൽ പ്രദേശത്തെ വികസനത്തിൽ ഇതൊരു നാഴിക കല്ലാകും. വികസന പദ്ധതികളിലൂടെ കോട്ടയത്തെ രാഷ്ട്രീയ ഭൂപടത്തിൽ ഇടം നേടാനാണ് ബിജെപി ശ്രമിക്കുന്നത്. 

New Update
bjp tourism project
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: കോട്ടയത്തിന്റെ കിഴക്കൻ മലയോര മേഖലയിലെ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും  കോർത്തിണക്കി കോട്ടയം ഈസ്റ്റ് ടൂറിസം സർക്യൂട്ട് പ്രാഥമിക പഠന റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചതായി ബി ജെ പി സംസ്ഥാന നേതൃത്വം അറിയിച്ചു. 

Advertisment

റിപ്പോർട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്കും, സംസ്ഥാന സർക്കാരിനും, സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റിനുമാണ് സമർപ്പിച്ചത്. 


മീനച്ചിൽ താലൂക്കിലെ കിഴക്കൻ മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ 40 കിലോമീറ്റർ ഉള്ളിൽ 22 ടൂറിസം കേന്ദ്രങ്ങളുടെ വികസനമാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. 


കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത്  ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനമാണ് ഈ പ്രദേശത്തെ സമഗ്ര ടൂറിസം വികസനത്തിനായി പദ്ധതി തയ്യാറാക്കുമെന്നുള്ളത്. 

രണ്ടുവർഷക്കാലത്തെ അധ്വാനം കൊണ്ട് മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും സമഗ്രമായ പഠനം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളതെന്നും ഇത്തരത്തിൽ ഒരു റിപ്പോർട്ട് തയ്യാറാക്കാൻ  കഴിഞ്ഞതിൽ വേറെ അഭിമാനം ഉണ്ട് എന്നും നേതാക്കൾ  അറിയിച്ചു. 


ഇലവീഴാപൂഞ്ചിറ, ഇല്ലിക്കകല്ല്, മാർമല അരുവി, വാഗമൺ, മുതുകോരമല, പൂഞ്ഞാർ കൊട്ടാരം, അരുവിക്കിച്ചാൽ വെള്ളച്ചാട്ടം, കട്ടിക്കയം വെള്ളച്ചാട്ടം, വേങ്ങത്താനം വെള്ളച്ചാട്ടം, പുല്ലേപ്പാറ, ഇരുകണ്ണിക്കയം, വെട്ടുകല്ലാംകുഴി വെള്ളച്ചാട്ടം, കോട്ടത്താവളം വെള്ളച്ചാട്ടം, കാവാലി വ്യൂ പോയിന്റ്,മേലുകാവ് ഗുഹ, തങ്ങൾപാറ, കുരിശുമല, മുരുകൻ മല, മാദാമ്മ കുളം, അടുക്കം തൂക്കുപാലം ഉൾപ്പെടെയുള്ള പ്രദേശങ്ങളെ സംബന്ധിച്ച വിശദമായ പഠന റിപ്പോർട്ടാണ് തയ്യാറാക്കിയത്. 


ഈ പദ്ധതി കേന്ദ്രം നടപ്പിലാക്കാൻ തയ്യാറായാൽ പ്രദേശത്തെ വികസനത്തിൽ ഇതൊരു നാഴിക കല്ലാകും. വികസന പദ്ധതികളിലൂടെ കോട്ടയത്തെ രാഷ്ട്രീയ ഭൂപടത്തിൽ ഇടം നേടാനാണ് ബി ജെ പി ശ്രമിക്കുന്നത്. 

ടൂറിസം മേഖലയിലും മറ്റും നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികൾ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുമെന്നും ബി ജെ പി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 

കോട്ടയത്തിന് ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി പ്രാദേശിക നേതാക്കൾ

Advertisment