മന്ത്രവാദത്തിന് തയ്യാറായില്ല, ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ചു പൊള്ളിച്ച് ഭര്‍ത്താവ്: സംഭവം കൊല്ലം ആയൂരിൽ

പൊള്ളലേറ്റ റെജീലയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

New Update
black magic

കൊല്ലം: മന്ത്രവാദത്തിന് തയ്യാറാകാത്തതിന് ഭാര്യയുടെ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ചു പൊള്ളിച്ച് ഭര്‍ത്താവ്.

Advertisment

കൊല്ലം ആയൂര്‍ വയ്ക്കലില്‍ ഇട്ടിവിള തെക്കേതില്‍ റെജീല(35)യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്.

 പൊള്ളലേറ്റ റെജീലയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെജീല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് സജീറിനെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.

victim

ബുധനാഴ്ച രാവിലെ 9 മണിക്കാണ് സംഭവം. റെജീലയ്ക്ക് മാനസികമായി ചില പ്രശ്‌നങ്ങളുണ്ട്. ഇത് പരിഹരിക്കുന്നതിന് സജീര്‍ ഒരു ഉസ്താദിനെ സമീപിച്ചു. 

ഉസ്താദ് നല്‍കിയ ചെമ്പു തകിടും ഭസ്മവും സജീര്‍ വീട്ടില്‍ കൊണ്ടുവന്നു. തുടര്‍ന്ന് ഉസ്താദ് പറഞ്ഞതനുസരിച്ച് മുടിയഴിച്ച് വീടിന്റെ മുറ്റത്ത് ഇരിക്കാന്‍ സജീര്‍ ആവശ്യപ്പെട്ടു. ‌‌‌

എന്നാല്‍ ഇതിന് റെജീല തയ്യാറായില്ല. രണ്ടുദിവസം മുന്‍പാണ് ഈ സംഭവം നടന്നത്. ഇതിനെ ചൊല്ലി കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്നലെ രാവിലെ വീണ്ടും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.

ഈസമയത്ത് അടുക്കളയില്‍ മീന്‍കറി തയ്യാറാക്കുകയായിരുന്നു റെജീല.

ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുപിതനായ സജീര്‍ മുഖത്ത് തിളച്ച മീന്‍കറി ഒഴിച്ച് പൊള്ളിച്ചതായാണ് പരാതിയില്‍ പറയുന്നത്.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 

police

റെജീലയുടെ മുഖത്താകെ പൊള്ളലേറ്റിട്ടുണ്ട്. ഇതിന് മുന്‍പും ഭര്‍ത്താവില്‍ നിന്ന് മര്‍ദ്ദനമേറ്റിട്ടുള്ളതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

നേരത്തെ നിരവധി തവണ, അന്ധവിശ്വാസത്തിന് അടിമയായ ഭര്‍ത്താവ് മന്ത്രവാദത്തിന് തന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വിശ്വാസിയായ താന്‍ ഇതിന് തയ്യാറല്ലെന്ന് ഒരുപാട് തവണ റെജീല ഭര്‍ത്താവിനോട് പറഞ്ഞിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

Advertisment