പാനൂരിൽ സ്ഫോടനം. നാടൻ ബോംബെറിഞ്ഞതെന്ന് സംശയം, ഉഗ്രശബ്ദത്തിൽ രണ്ട് തവണ സ്‌ഫോടനം ഉണ്ടായതായി പ്രദേശവാസികൾ

ഇതേ സ്ഥലത്തിന് സമീപം കുന്നുമ്മലിൽ രണ്ട് ദിവസത്തിന് മുൻപ് സ്‌ഫോടനം ഉണ്ടായിരുന്നു. 

New Update
blastUntitlednedum

കണ്ണൂര്‍: പാനൂരില്‍ ചെണ്ടയാടിന് സമീപം കണ്ടോത്തുചാലില്‍ സ്‌ഫോടനം. ഇന്നലെ അര്‍ധരാത്രിയായിരുന്നു സ്ഫോടനമുണ്ടായത്. 

സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു. നാടൻ ബോംബെറിഞ്ഞതെന്ന സംശയത്തെ തുടർന്ന് പാനൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയിൽ സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.

Advertisment

ഉഗ്രശബ്ദത്തിൽ രണ്ട് തവണ സ്‌ഫോടനം ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ഇതേ സ്ഥലത്തിന് സമീപം കുന്നുമ്മലിൽ രണ്ട് ദിവസത്തിന് മുൻപ് സ്‌ഫോടനം ഉണ്ടായിരുന്നു. 

Advertisment