/sathyam/media/media_files/2026/02/07/blo-paravoor-2026-02-07-15-45-46.jpg)
കൊ​ച്ചി: എ​സ്ഐ​ആ​ർ ജോ​ലി സ​മ്മ​ർ​ദം മൂ​ലം വീ​ണ്ടും ബി​എ​ൽ​ഒ ജീ​വ​നൊ​ടു​ക്കി​യെ​ന്ന് പ​രാ​തി. പ​റ​വൂ​ർ മൂ​ത്ത​ക്കു​ന്നം സ്വ​ദേ​ശി​യും കോ​ള​ജ് ക്ല​ർ​ക്കു​മാ​യ ഷി​ജി (49)യാ​ണ് മ​രി​ച്ച​ത്.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് സ​ന്ദേ​ശം അ​യ​ച്ച​തി​നു​ശേ​ഷ​മാ​ണ് ഷി​ജി ജീ​വ​നൊ​ടു​ക്കി​യ​ത്. എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ മ​ട​ങ്ങി എ​ത്തി​യ​ത് ഷി​ജി​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.
മൂ​ത്ത​ക്കു​ന്നം എ​സ്എ​ൻ​എം കോ​ള​ജി​ലെ ക്ല​ർ​ക്കാ​യി​രു​ന്നു ഷി​ജി. ജോ​ലി സ​മ്മ​ർ​ദ​മു​ണ്ടെ​ന്ന കാ​ര്യം ഷി​ജി അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളോ​ടും ബ​ന്ധു​ക്ക​ളോ​ടും പ​റ​ഞ്ഞി​രു​ന്നു. കോ​ള​ജി​ലെ ജീ​വ​ന​ക്കാ​ര​ൻ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഷി​ജി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us