/sathyam/media/media_files/2025/11/25/2736190-blo-2025-11-25-00-03-11.webp)
കോട്ടയം: എ​സ്.​ഐ.​ആ​ര്‍ ജോ​ലി​യു​ടെ സ​മ്മ​ര്‍ദം താ​ങ്ങാ​നാ​വാ​തെ ജീ​വ​നൊ​ടു​ക്കു​മെ​ന്ന ഭീഷണി മുഴക്കിയ ബി.എല്‍.ഒയോട് നേരിട്ട് സംസാരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍. പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ലം 110 ാം ബൂ​ത്തി​ലെ ബി.​എ​ൽ.​ഒ ആ​ന്റ​ണി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ട്​സ്ആ​പ്പ് ഗ്രൂ​പ്പി​ൽ ശ​ബ്​​ദ​സ​ന്ദേ​ശം പ​ങ്കു​വെ​ച്ച​ത്.
എ​സ്.​ഐ.​ആ​ര്‍ ജോ​ലി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍ദ​ത്തി​ലാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍ന്ന് എ​ല്ലാ​ത​ര​ത്തി​ലും ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണെ​ന്നും ആ​ന്റ​ണി പ​റ​യു​ന്നു. മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ചാ​ണ്​ ഈ ​പ​ണി ചെ​യ്യി​പ്പി​ക്കു​ന്ന​ത്.
അ​ടി​മ​പ്പ​ണി ദ​യ​വ്​ ചെ​യ്ത് നി​ര്‍ത്ത​ണം. ത​ന്നെ ഈ ​ജോ​ലി​യി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ വി​ല്ലേ​ജ് ഓ​ഫി​സി​ന്റെ​യോ ക​ല​ക്ട​റേ​റ്റി​ന്റെ​യോ മു​ന്നി​ല്‍ വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കു​മെ​ന്നു​മാ​ണ് സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്.
സ​ന്ദേ​ശം പ്ര​ച​രി​ച്ച​തോ​ടെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ര​ത്ത​ൻ യു.​ഖേ​ൽ​ക്ക​റും ജി​ല്ലാ ക​ല​ക്ട​ർ ചേ​ത​ൻ​കു​മാ​ർ മീ​ണ​യും ആ​ന്റ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു. വീഡിയോ കോൺഫറൻസിങ് വഴിയാണ് ഇവർ ആന്റണിയുമായി സംസാരിച്ചത്. ജോലിയിൽ വിട്ടുനിൽക്കാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്തെങ്കിലും ജോലിയിൽ തുടരാൻ അദ്ദേഹം സന്നദ്ധത അറിയിക്കുകയായിരുന്നു.
ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം കാ​ഞ്ഞി​ര​പ്പ​ള്ളി അ​സി​സ്റ്റ​ന്റ് ത​ഹ​സി​ൽ​ദാ​ർ നി​ജു മോ​ൻ ആ​ന്റ​ണി​യു​ടെ വീ​ട്ടി​ലെ​ത്തുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us