/sathyam/media/media_files/2025/09/11/voters-list-renewal-2025-09-11-13-32-58.jpg)
കോട്ടയം: സമ്മർദ്ദം കാരണം ആത്മഹത്യ ഭീഷണിമുഴക്കി ബിഎൽഒ. പൂഞ്ഞാർ മണ്ഡത്തിലെ 110-ാം ബൂത്തിലെ ബിഎൽഒ ആൻ്റണിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. തനിക്ക് ജോലി സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ലെന്നും മാനസിക നില തകർന്നുവെന്ന് പറയുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു.
ഈ അടിമ പണി നിര്‍ത്തണം. ഇലക്ഷൻ കമ്മീഷൻ ചൂഷണം ചെയ്യുന്നുവെന്ന് തൻ്റെ ജീവിതം തകരുന്നുവെന്നും ആൻ്റണി തൻ്റെ ഓഡിയോയില്‍ പറയുന്നു. താൻ ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഓഡിയോ സന്ദേശത്തിൻ്റെ പൂര്‍ണരൂപം
“ഭയങ്കര മാനസിക സമ്മര്‍ദ്ദത്തിലാണ് ഞാൻ. ഒരാഴ്ചയോളം ഞാൻ കഷ്ടപ്പെട്ട് ഫോം കൊണ്ടു കൊടുത്തു. ഫോം ഒരു വശവും പൂരിപ്പിക്കാതെയാണ് വോട്ടര്‍മാര്‍ എത്തുന്നത്.
മുഴുവൻ ബേസിക് കാര്യങ്ങളും ഞാൻ ചെയ്ത് കൊടുത്തിട്ട് വിവരങ്ങളും തപ്പി കണ്ടുപിടിച്ച് കൊടുക്കണം. ഇതിന് ഒരു കാശും ലഭിക്കുന്നില്ല. നിങ്ങള്‍ ഇതിന് വേണ്ടിയുള്ള യാതൊരു ഉപകരണങ്ങളും തരുന്നില്ല. ഇൻ്റര്‍നെറ്റോ മൊബൈല്‍ ഫോണോ ഒന്നും നല്‍കുന്നില്ല.
എല്ലാവരും ഞങ്ങളെ ചൂഷണം ചെയ്യുന്നു. മാനസികമായും ശാരീരികമായും ചൂഷണം ചെയ്താണ് ഈ അടിമപ്പണി ചെയ്യിപ്പിക്കുന്നത്. എന്നെ ഈ ജോലിയില്‍ നിന്ന് ഒഴിവാക്കണം. അല്ലെങ്കില്‍ ഞാൻ ഈ വില്ലേജ് ഓഫീസിൻ്റെ മുന്നില്‍ വന്ന് ആത്മഹത്യ ചെയ്യും.
നാട്ടുകാര്‍, ഇലക്ഷൻ കമ്മീഷൻ, റവന്യൂ എന്നിവരുടേന്ന് വഴക്ക് കേള്‍ക്കണം. ഒന്നുകില്‍ ഞാൻ ആത്മഹത്യ ചെയ്യും. ഇതിന് ഉത്തരവാദി ഇലക്ഷൻ കമ്മീഷനും എസ് ഐ ആറുമാണ്”.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us