തെരഞ്ഞെടുപ്പ് ഡ്യൂട്ടി ജീവിതത്തിലെ സുപ്രധാനം അല്ല; അമിത സമ്മർദ്ദത്തിനെതിരെ ബി.എൽ.ഒ.മാർ ശബ്ദമുയർത്തണം ജോലിഭാരം: 'മനുഷ്യത്വരഹിതമായ ടാർഗറ്റ്', എതിർക്കണം - അഡ്വ. ഹരീഷ് വാസുദേവൻ

New Update
Untitled4canada

തിരുവനന്തപുരം: 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടിക പുതുക്കൽ ഡ്യൂട്ടി (എസ്.ഐ.ആർ) യിൽ ഏർപ്പെട്ടിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബി.എൽ.ഒ.) നേരെയുള്ള അമിത ജോലിഭാരം സംബന്ധിച്ച് രൂക്ഷ വിമർശനവുമായി അഭിഭാഷകനും സാമൂഹിക നിരീക്ഷകനുമായ ഹരീഷ് വാസുദേവൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഉദ്യോഗസ്ഥർക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

Advertisment

മുഖ്യ വിമർശനങ്ങൾ:

 * അശാസ്ത്രീയമായ സമയപരിധി: 2022 മുതൽ 2025 നവംബർ വരെ വോട്ടർപട്ടിക പുതുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ, അവസാന നിമിഷം ഒരു മാസത്തെ ജോലി ഒരാഴ്ചകൊണ്ട് തീർക്കാൻ ശ്രമിക്കുന്നത് നിയമവിരുദ്ധമായ സമ്മർദ്ദമാണെന്ന് ഹരീഷ് വാസുദേവൻ ആരോപിച്ചു. 'കമ്മീഷൻ്റെ വീഴ്ച മറയ്ക്കാനാണ് ഈ സർക്കസ്' എന്നും അദ്ദേഹം വിമർശിച്ചു.

 * അപ്രായോഗിക ടാർഗറ്റ്: എന്യൂമറേഷൻ ഫോം വിതരണം ചെയ്യുക, പൂരിപ്പിക്കാൻ സഹായിക്കുക, അപ്‌ലോഡ് ചെയ്യുക തുടങ്ങിയ കർത്തവ്യങ്ങൾ പൂർത്തിയാക്കാൻ ബി.എൽ.ഒ.മാർക്ക് നൽകിയിട്ടുള്ളത് 'മനുഷ്യത്വരഹിതവും തീർത്തും അപ്രായോഗികവുമായ' ടാർഗറ്റുകളാണ്.

 * കളക്ടർമാരുടെ നിലപാട്: മനുഷ്യർക്ക് പ്രായോഗികമായി ജോലി ചെയ്ത് തീർക്കാനുള്ള സമയം വാങ്ങിച്ച് നൽകേണ്ട ജില്ലാ കളക്ടർമാർ, മേൽഘടകങ്ങളിൽ നിന്നുള്ള ഉത്തരവുകളോട് 'യെസ്' മാത്രം പറഞ്ഞ്, ബ്രിട്ടീഷ് കാലത്തെ കപ്പം പിരിക്കുന്ന നാടൻ ജന്മിയെപ്പോലെ സമ്മർദ്ദം താഴെത്തട്ടിലേക്ക് കൈമാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 * കമ്മീഷൻ്റെ വീഴ്ച: എന്യൂമറേഷൻ ഫോം പൂരിപ്പിക്കാൻ വോട്ടർമാരെ പഠിപ്പിക്കാൻ കമ്മീഷൻ ഒരു ശ്രമവും നടത്തിയില്ല. നഗരങ്ങളിലും ഉൾഗ്രാമങ്ങളിലും ഒരേസമയം നിശ്ചയിക്കുന്നത് അശാസ്ത്രീയമാണ്. വീട്ടിൽ ഇല്ലാത്ത ഒരാളുടെ വോട്ട് Absent/Shift/Death എന്നീ ഓപ്ഷൻസ് വെച്ച് ഇല്ലാതാക്കാൻ നിർദ്ദേശിക്കുന്നത് മര്യാദകേടാണെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

ബി.എൽ.ഒ.മാർക്ക് ഉപദേശം:

ബി.എൽ.ഒ.മാർ അവരുടെ ആരോഗ്യം, മനഃസമാധാനം, ജീവിതം എന്നിവ കളഞ്ഞുള്ള ഒരു ഓട്ടത്തിനും നിൽക്കരുത് എന്ന് ഹരീഷ് വാസുദേവൻ ആവശ്യപ്പെട്ടു.
 "നിങ്ങളുടെ ജീവിതവും മനഃസമാധാനവും ആരോഗ്യവും കളഞ്ഞുള്ള ഒരു ഓട്ടത്തിനും നിൽക്കരുത്. അത് നിങ്ങളുടെ മനുഷ്യാവകാശമാണ്. ആരോഗ്യവും മനഃസമാധാനവും ഉറപ്പാക്കിയ ശേഷം മാത്രം, പറ്റുന്നത്ര ആത്മാർത്ഥമായി ജോലി തീർക്കാൻ ശ്രമിക്കുക."

മനുഷ്യത്വവിരുദ്ധമായ ടാർഗറ്റുകളെ സംഘടിതമായി എതിർക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. 'ജോലിയിൽ നിന്ന് കൂട്ടായി പിരിച്ചുവിടുകയൊന്നുമില്ല. ശ്രമിച്ചാലും എടുത്താൽ പൊങ്ങാത്ത പണി പറ്റില്ലെന്ന് ധൈര്യമായി പറയുക' എന്നും പോസ്റ്റിൽ പറയുന്നു. അകാരണമായ ശിക്ഷാനടപടികൾ നേരിടേണ്ടി വന്നാൽ സൗജന്യ നിയമസഹായം നൽകാൻ അഭിഭാഷക സുഹൃത്തുക്കൾ തയ്യാറാണെന്നും അദ്ദേഹം ബി.എൽ.ഒ.മാർക്ക് ഉറപ്പ് നൽകിയാണ് പോസറ്റീവ് അവസാനികുന്നത്

Advertisment