പത്തനംതിട്ട: കോയിപ്രം നെല്ലിക്കലിൽ പുഞ്ചയിൽ വള്ളം മറിഞ്ഞു രണ്ട് യുവാക്കൾ മരിച്ചു. മൂന്നാമത്തെ ആളെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്.
കിടങ്ങന്നൂർ സ്വദേശി സി.എൻ. രാഹുൽ, നെല്ലിക്കൽ സ്വദേശി എം. മിഥുൻ എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്.
വള്ളത്തിൽ മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം.