ബോചെ ഡയമണ്ട് മാനുഫാക്ചറിംഗ് യൂണിറ്റ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു

New Update
IMG-20251204-WA0058-1536x1001

കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ബോചെ ഡയമണ്ട് മാനുഫാക്ചറിംഗ് യൂണിറ്റ് കോഴിക്കോട്  പ്രവര്‍ത്തനം ആരംഭിച്ചു. 812 കി.മീ. റണ്‍യുനീക് വേള്‍ഡ് റെക്കോര്‍ഡ് & ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡര്‍ ബോചെ, സിനിമാതാരം അഞ്ജന പ്രകാശ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രൂപ്പിന്റെ കോഴിക്കോടുള്ള റീജ്യണല്‍ ഓഫീസ് കെട്ടിടത്തിലാണ് ബോചെ ഡയമണ്ട് മാനുഫാക്ചറിംഗ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ജിജോ വി.എല്‍. (ഡി.ജി.എം.), സ്വരാജ് കെ.എ. (സി.എഫ്.ഒ.), ജോസ് തോമസ് (അഡ്മിനിസ്‌ട്രേറ്റര്‍), ഗോകുല്‍ ദാസ് (റീജ്യണല്‍ മാനേജര്‍) എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.  

 ഉപഭോക്താക്കള്‍ക്ക് ജ്വല്ലറി ഡിസൈനറുമായി നേരിട്ട് ബന്ധപ്പെട്ട് തങ്ങളുടെ ആശയങ്ങള്‍ പങ്കുവെക്കാനുള്ള സൗകര്യമുണ്ട്. ഡിസൈനുകള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിചയസമ്പന്നരായ വിദഗ്ധ തൊഴിലാളികള്‍ വേഗത്തിലും കൃത്യതയോടെയും ഉയര്‍ന്ന ഗുണനിലവാരത്തില്‍ നിര്‍മ്മിച്ച് നല്‍കുന്നു.    

ആഭരണങ്ങള്‍  സ്വന്തം മാനുഫാക്ചറിംഗ് യൂണിറ്റില്‍ നിര്‍മ്മിക്കുന്നതിനാലും, ഇടനിലക്കാര്‍ ഇല്ലാത്തതിനാലും മികച്ച നിലവാരത്തിലുള്ള ഡയമണ്ട് ആഭരണങ്ങള്‍മാര്‍ക്കറ്റിലെവിടെയും ലഭിക്കുന്നതിലും കുറഞ്ഞ വിലയില്‍  ഉപഭോക്താക്കള്‍ക്ക് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിലൂടെ സ്വന്തമാക്കാന്‍ സാധിക്കും.

Advertisment
Advertisment