New Update
/sathyam/media/media_files/2025/11/17/bomb-squad-checking-2025-11-17-16-09-19.jpg)
കോട്ടയം: പാലായില്‍ ബോംബ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന. പെട്ടന്നു പോലീസും ബോംബ് സ്വകാഡും എത്തിയതോടെ പാലാക്കാര്‍ അമ്പരപ്പിലായി. പിന്നീട് വിവരം തിരക്കിയതോടെയാണു ജനങ്ങള്‍ക്ക് ആശ്വാസമായത്.
Advertisment
ഡല്‍ഹിയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണു പരിശോധനയെന്നു മനസിലായതോടെയാണു ജനങ്ങളുടെ ആശങ്ക അകന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലാ ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പാലായില്‍ വ്യാപക പരിശോധന നടത്തി.
/filters:format(webp)/sathyam/media/media_files/2025/11/17/bomb-squad-checking-2-2025-11-17-16-09-30.jpg)
പൊതുസ്ഥലങ്ങളിലും ബസ്റ്റാന്‍ഡുകളിലും ഉള്‍പ്പെടെയായിരുന്നു പരിശോധന. ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. സ്‌ഫോടനത്തിനു പിന്നാലെ റെയില്‍വേ സ്‌റ്റേഷനിലും മറ്റും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us