New Update
/sathyam/media/media_files/2025/02/19/84A6ONOqfRLlWOpTjjSn.jpg)
തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിഴിഞ്ഞം മുക്കോല ശാഖയില്‍ ബോംബ് ഭീഷണി. ബാങ്ക് തകര്‍ക്കുമെന്ന് രാവിലെ ഏഴു മണിക്കാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്.
Advertisment
പത്തു മണിയോടെ ബോംബ് സ്ഫോടനമുണ്ടാകുമെന്നായിരുന്നു ഭീഷണി. ബാങ്ക് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
എല്‍ടിടിഇയെക്കുറിച്ച് ഭീഷണി സന്ദേശത്തില്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇതേ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന എംഎസ്‌സി ഷിപ്പിങ് കമ്പനിയുടെ ഓഫീസിലും പൊലീസ് പരിശോധന നടത്തി.
ranjanbabu@underworld.dog എന്ന ഇ-മെയില്‍ വിലാസത്തില്‍നിന്നാണ് ഭീഷണി സന്ദേശം എത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us