/sathyam/media/media_files/CzMl4ZkIx4sx7z1BJAoZ.jpg)
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ല് ജി​ല്ലാ കോ​ട​തി​ക​ളി​ൽ ബോം​ബ് ഭീ​ഷ​ണി.
ഇ​ടു​ക്കി, കാ​സ​ർ​ഗോ​ഡ്, മ​ല​പ്പു​റം, പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ട​തി​ക​ളി​ലാ​ണ് ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യ​ത്.
ഇ​മെ​യി​ൽ വ​ഴി​യാ​ണ് ഭീ​ഷ​ണി എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ട​തി ന​ട​പ​ടി​ക​ൾ മു​ട​ങ്ങി.
കോ​ട​തി​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇ​ടു​ക്കി കോ​ട​തി​യി​ലേ​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​ത് ത​മി​ഴ് ലി​ബ​റേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​ണെ​ന്ന് ക​ണ്ടെ​ത്തി.
ശ്രീ​ല​ങ്ക​ൻ ഈ​സ്റ്റ​ർ മോ​ഡ​ൽ ആ​ക്ര​മ​ണ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​ണ് മെ​യി​ലി​ന്‍റെ ഉ​ള്ള​ട​ക്കം.
കോ​ട​തി​ക്ക് സ​മീ​പം റി​മോ​ട്ട് ക​ൺ​ട്രോ​ൾ ബോം​ബു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ബോം​ബു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചി​ല്ലെ​ങ്കി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്നും സ​ന്ദേ​ശ​ത്തി​ലു​ണ്ട്.
മു​ഹ​മ്മ​ദ് അ​സ്​ലം വി​ക്രം എ​ന്ന​യാ​ളു​ടെ പേ​രി​ലാ​ണ് സ​ന്ദേ​ശം എ​ത്തി​യി​ട്ടു​ള്ള​ത്.
മ​ല​പ്പു​റ​ത്ത് മ​ഞ്ചേ​രി കോ​ട​തി​യി​ലാ​ണ് ബോം​ബ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക മെ​യി​ലി​ലേ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം വ​ന്ന​ത്.
പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ട​തി​യി​ലും ഇ ​മെ​യി​ൽ വ​ഴി​യാ​ണ് സ​ന്ദേ​ശം എ​ത്തി​യ​ത്.
കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ന​ഗ​റി​ലു​ള്ള ജി​ല്ലാ കോ​ട​തി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ 3.22 നാ​ണ് ബോം​ബ് വ​ച്ച​താ​യി മെ​യി​ൽ സ​ന്ദേ​ശ​മെ​ത്തി​യ​ത്.
നി​ങ്ങ​ളു​ടെ കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ മൂ​ന്ന് ആ​ർ​ഡി​എ​ക്സ് അ​ട​ങ്ങി​യ ഒ​രു മ​നു​ഷ്യ ചാ​വേ​ർ ബോം​ബ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട് എന്നായിരുന്നു സന്ദേശം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us