New Update
/sathyam/media/media_files/2025/02/01/5dsBQ0v40Hhhgw4i4A5S.jpg)
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് കാണിച്ച് ഇ-മെയിൽ വഴി ഭീഷണി സന്ദേശം.
Advertisment
തൃശൂർ കളക്ടറേറ്റിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി.
പ്രാഥമികമായി ഇതൊരു വ്യാജ സന്ദേശമാണെന്ന നിഗമനത്തിലാണ് പോലീസ്.
അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് എന്ന സംഘടന നൽകിയ ഹർജിയിൽ സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു. ഈ വിഷയത്തിൽ മറുപടി തേടിക്കൊണ്ടാണ് സുപ്രീം കോടതി നോട്ടീസ് നൽകിയിരിക്കുന്നത്.