കളിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണു; കോഴിക്കോട്‌ മൂന്ന് വയസുകാരന് ദാരുണാന്ത്യം

മാതാപിതാക്കൾക്കൊപ്പം കുടുംബസംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുഹമ്മദ് ഐജിൻ. കളിക്കുന്നതിനിടെ ഫാംഹൗസിനോടു ചേര്‍ന്നുള്ള കിണറ്റില്‍ വീഴുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

New Update
muhammed aijin

കോഴിക്കോട്: കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ് മൂന്നു വയസുകാരന്‍ മരിച്ചു. മലപ്പുറം പുല്ലങ്കോട് സ്രാമ്പിക്കല്‍ പരപ്പന്‍വീട്ടില്‍ റിഷാദിന്റെ മകന്‍ മുഹമ്മദ് ഐജിനാണ് മരിച്ചത്. മുക്കം ഓമശേരിയിലെ ഫാംഹൗസിലാണ് അപകടമുണ്ടായത്. 

Advertisment