ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റിക്കായി കെ.പി.ഐ.ടി. ടെക്‌നോളജീസുമായി ബി.പി.സി.എല്‍. പങ്കാളിത്തം

New Update
BPCL KSEB
കൊച്ചി:  കേരളത്തില്‍ ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റി പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി  ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ( ബി.പി.സി.എല്‍.) കെപിഐടി ടെക്‌നോളജീസുമായി സഹകരിക്കുന്നു. കൊച്ചിയില്‍ നടന്ന ആഗോള ഹൈഡ്രജന്‍ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി ഉച്ചകോടിയില്‍ ബി.പി.സി.എല്ലിന്റെ പുനരുപയോഗ ഊര്‍ജ്ജ ബിസിനസ് മേധാവി ശ്രീ രഞ്ജന്‍ നായരും കെ.പി.ഐ.ടി. ടെക്‌നോളജീസ് ചെയര്‍മാന്‍ ശ്രീ രവി പണ്ഡിറ്റും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.  
Advertisment

കേരള സര്‍ക്കാരിന്റെ ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ കെ ആര്‍ ജ്യോതിലാല്‍, കേന്ദ്ര സര്‍ക്കാരിന്റെ എം.എന്‍.ആര്‍.ഇ. മുന്‍ സെക്രട്ടറി ശ്രീ ഭൂപീന്ദര്‍ സിംഗ് ഭല്ല, ഐ.എ.എസ.്, സി.ജി.എം. (ആര്‍ & ഡി) ഡോ. ഭരത് എല്‍. നെവാള്‍ക്കര്‍, പ്രോജക്ട് ഹെഡ് (റിന്യൂവബിള്‍ എനര്‍ജി) ശ്രീ ഡി. ഡി. സര്‍ക്കാര്‍, കേരള സംസ്ഥാന ഗവണ്‍മെന്റിലെയും കേന്ദ്ര ഗവണ്‍മെന്റിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിധ്യരായിരുന്നു.
ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റിയാണ് സുസ്ഥിര ഗതാഗതത്തിന്റെ ഭാവി. ഈ പങ്കാളിത്തത്തിലൂടെ, ഇന്ത്യയില്‍ ഒരു ഹൈഡ്രജന്‍ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലേക്ക് ഞങ്ങള്‍ ശക്തമായ മുന്നേറ്റം നടത്തും. കൂടാതെ, പൊതുഗതാഗതത്തിന്  പ്രാദേശികമായി വികസിപ്പിച്ചെടുത്ത പരിഹാരങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് ബിപിസിഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ ജി. കൃഷ്ണകുമാര്‍ പറഞ്ഞു.

ദേശീയ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്റെ ഭാഗമായ ഈ പദ്ധതിയില്‍, രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള പൈലറ്റ് മൊബിലിറ്റി പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജന്‍ റീഫ്യുവലിംഗ് സ്റ്റേഷനുകള്‍ (എച്ച്.ആര്‍.എസ്.) സ്ഥാപിക്കും. ഇത് പൊതുഗതാഗതത്തിനായുള്ള സുരക്ഷിതവും സുസ്ഥിരവുമായ ഹൈഡ്രജന്‍ പവര്‍ ഒരുക്കുന്നതിന് വഴിയൊരുക്കും.
ഹൈഡ്രജന്‍ ഉല്‍പാദനത്തിനായി പ്രാദേശികമായി ആല്‍ക്കലൈന്‍ ഇലക്ട്രോലൈസര്‍ വികസിപ്പിക്കാനാണ് ബിപിസിഎല്‍ പദ്ധതിയിടുന്നത്. കൂടാതെ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത ഇന്ധന സെല്‍-പവര്‍ ബസ് കെപിഐടി ടെക്‌നോളജീസ് സംഭാവന ചെയ്യും.
 ഈ സഹകരണം ആത്മനിര്‍ഭര്‍ ഭാരതത്തെ പിന്തുണയ്ക്കും.ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിനുശേഷം, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേരളത്തിലെ ആദ്യ ഹൈഡ്രജന്‍-പവര്‍ ബസിനെ അടുത്തറിഞ്ഞു. ഉയര്‍ന്ന ഈര്‍പ്പം, താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍, കനത്ത മഴ എന്നിവയുള്‍പ്പെടെയുള്ള കേരളത്തിന്റെ വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളില്‍ ഇന്ധന സെല്‍ ബസുകളുടെ പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ വിവരങ്ങള്‍ ഭാവിയില്‍ ഹൈഡ്രജന്‍-പവര്‍ ഗതാഗതത്തിന്റെ വികസനത്തിന് പിന്തുണയ്ക്കും
Advertisment