/sathyam/media/media_files/2025/10/23/alcohol-2025-10-23-18-27-01.jpg)
കൊച്ചി: ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കെ സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിക്ക് പേരിട്ടതില്‍ കോടതി റിപ്പോര്‍ട്ട് തേടി.
തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ചയ്ക്കു മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്ന് മ്യൂസിയം പൊലീസിനോട് ആവശ്യപ്പെട്ടു.
കൊല്ലം സ്വദേശി എം എം സഞ്ജീവ് കുമാറാണ് കോടതിയില്‍ പരാതി നല്‍കിയത്.
ഹൈക്കോടതി സ്റ്റേ നിലനില്‍ക്കെ മദ്യത്തിന് പേരിട്ടതിനെതിരെയാണ് ഹര്‍ജി നല്‍കിയത്.
ലൈസന്‍സ് ഇല്ലാത്ത മദ്യത്തിന്റെ ഉല്‍പ്പാദനം വ്യാജമദ്യ നിര്‍മാണത്തിന് തുല്യമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
ബെവ്‌കോ, മലബാര്‍ ഡിസ്റ്റലറീസ് മാനേജിങ് ഡയറക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും ഹര്‍ജിയിലൂടെ പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മിന്നല്‍ മാജിക്ക് അഥവാ എം എം ബ്രാന്‍ഡിയെന്ന പേരില്‍ പുതിയ ബ്രാന്‍ഡ് പുറത്തിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെ ഇന്നലെ മേനോന്‍പാറയില്‍ പുതിയ ബ്രാന്‍ഡിയുടെ നിര്‍മാണം തുടങ്ങിയിരുന്നു.
അതേസമയം സര്‍ക്കാര്‍ നടപടിയില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരനായ എം എം സഞ്ജീവ് കുമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സത്യഗ്രഹവും ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us