ബിആര്‍സികളിലെ കുട്ടികളുടെ ജില്ലാതല കലോത്സവം 'തില്ലാന 2024' 13 ന് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടക്കും

 ഏറ്റുമാനൂര്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ മൂന്നു വേദികളിലായാണ് മത്സരം.

New Update
school youth festival-2

കോട്ടയം: ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം ബഡ്സ് ബി.ആര്‍.സികളിലെ കുട്ടികളുടെ ജില്ലാതല കലോത്സവം 'തില്ലാന 2024' ഡിസംബര്‍ 13ന് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടക്കും.

Advertisment

തില്ലാന 2024

 ഏറ്റുമാനൂര്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ മൂന്നു വേദികളിലായാണ് മത്സരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും.  


ജില്ലയിലെ വിവിധ ബഡ്സ് ബി.ആര്‍.സി. സ്‌കൂളുകളിലെ നൂറു വിദ്യാര്‍ഥികള്‍ 21 മത്സരങ്ങളില്‍ മാറ്റുരയ്ക്കും.


 ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

Advertisment