ബ്രേക്ക്ഫാസ്റ്റ് എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ വ്രതം നിര്‍ത്തുന്നു എന്നതാണ്. അതായത്- രാത്രിയില്‍ മണിക്കൂറുകളോളം ഒന്നും കഴിക്കാതെ തുടരുകയാണ് നമ്മള്‍. ഇതൊരു വ്രതം പോലെ കണക്കാക്കിയാല്‍ അതിന് അവസാനം വരുന്നത് രാവിലെയാണ്. ദീര്‍ഘസമയത്തെ പട്ടിണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നു.
ഏറ്റവും പോഷകപ്രദമായ ഭക്ഷണമാണ് ഈ സമയത്ത് നമ്മള്‍ ശരീരത്തിന് നല്‍കേണ്ടത്. ബ്രേക്ക്ഫാസ്റ്റ് മറ്റ് ഏത് സമയത്തെക്കാളും ശരീരത്തെ പോസിറ്റീവായും നെഗറ്റീവായും സ്വാധീനിക്കും. അതിനാല്‍ ഹെല്‍ത്തിയായ ബ്രേക്ക്ഫാസ്റ്റ് തന്നെ തെരഞ്ഞെടുക്കുക.
ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് അസ്വസ്ഥത, ദേഷ്യം, ശ്രദ്ധയില്ലായ്മ, ആലസ്യം, മടി എന്നിവയിലേക്കെല്ലാം നമ്മെ നയിക്കും. സ്വാഭാവികമായും ഇതൊരു ദിവസത്തെ മുഴുവൻ ഉത്പാദനക്ഷമതയെയും ബാധിക്കുന്നതാണ്. അതിനാല്‍ തന്നെ തിരക്കുകളുടെ പേരില്‍ ബ്രേക്ക്ഫാസ്റ്റ് മാറ്റിവയ്ക്കുമ്പോള്‍ അത് തുടര്‍ന്ന് ചെയ്യുന്ന ജോലികളെയെല്ലാം മോശമായാണ് ബാധിക്കുക.
ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് ശരീരത്തെയും മനസിനെയും ഒരുപോലെയാണ് ബാധിക്കുന്നത്. ഗ്യാസ്ട്രബിള്‍- അനുബന്ധപ്രശ്നങ്ങള്‍ എല്ലാം ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുമ്പോള്‍ സഹജമാണ്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ബ്രേക്ക്ഫാസ്റ്റ് നിര്‍ബന്ധമാണ്.