/sathyam/media/media_files/2025/11/03/breast-cancer-2025-11-03-16-46-28.jpg)
കോട്ടയം: സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിന് ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് ആരംഭിച്ച സ്‌ട്രെങ്തണിങ് ഹെര്‍ ടു എംപവര്‍ എവരിവണ്‍- സ്ത്രീ കാമ്പയിന്‍ പുരോഗമിക്കുകയാണ്.
എന്നാല്‍, ബ്രെസ്റ്റ് കാന്‍സര്‍ പരിശോധനകളോട് സ്ത്രീകള്‍ക്കു പേടി കാരണം പലരും പരിശോധനകള്‍ക്കു തയാറാകുന്നില്ല. സൗജന്യമായി പരിശോധിക്കാമെങ്കിലും പേടികാരണം പലരും പിന്മാറുന്നു.
/filters:format(webp)/sathyam/media/media_files/2025/11/03/02-2025-11-03-16-46-55.jpg)
ആരോഗ്യ പ്രവര്‍ത്തകര്‍ ഏറെ നിര്‍ബന്ധിച്ചു ബോധവല്‍ക്കരണം നടത്തുമ്പോള്‍ മാത്രമാണു പലരും പരിശോധനകള്‍ക്കു തയാറാകുന്നത്.
വളരെ ലളിതമായി പരിശോധനകള്‍ നടത്താമെന്നും കാന്‍സര്‍ ഗുരുതരമാകുന്നതിനു മുന്‍പു തന്നെ കണ്ടെത്താനും ഇത്തരം പരിശോധനകൾ സഹായിക്കുന്നു.
കോട്ടയം ജില്ലയിലെ 83 ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയും 333 ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍(സബ് സെന്ററുകള്‍) വഴിയും സ്ത്രീ ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/11/03/01-2025-11-03-16-48-03.jpg)
സ്ത്രീകളുടെ ആരോഗ്യപരമായ ശാക്തീകരണത്തിലൂടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യം ഉറപ്പാക്കുന്നതാണു പദ്ധതി. സെപ്റ്റംബര്‍ 15ന് ആരംഭിച്ച ക്യാമ്പയിന്‍ 2026 മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാദിനത്തില്‍ സമാപിക്കും.
/filters:format(webp)/sathyam/media/media_files/IAKuxPohMXBMcVaglovz.jpg)
ആരോഗ്യ ബോധവത്കരണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സാംക്രമികേതര രോഗങ്ങള്‍ നേരത്തേ കണ്ടെത്തല്‍, സ്‌പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.
ക്യാമ്പയിനിന്റെ ഭാഗമായി ജനകീയ ആരോഗ്യകേന്ദ്രങ്ങളില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ അയല്‍ക്കൂട്ട സ്‌ക്രീനിങ് ക്യാമ്പുകള്‍ നടത്തും.
/filters:format(webp)/sathyam/media/media_files/2025/10/12/general-hospital-kottayam-2025-10-12-10-00-40.png)
സ്ത്രീകളിലെ വിളര്‍ച്ച, പ്രമേഹം, രക്ത സമ്മര്‍ദം, സ്തനാര്‍ബുദം, വായിലെയും ഗര്‍ഭാശയ ഗളത്തിലെയും അര്‍ബുദം, കുട്ടികളിലെ പോഷകാഹാരക്കുറവ്, അരിവാള്‍ രോഗനിര്‍ണയം എന്നിവയ്ക്കായി പത്തിനം പരിശോധനകള്‍ നടത്തും.
ജില്ലയിലെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലും ഇതിന്റെ ഭാഗമായുള്ള സ്‌പെഷാലിറ്റി ക്ലിനിക്കുകള്‍ നടത്തി.
/filters:format(webp)/sathyam/media/media_files/2025/11/03/check-up-2025-11-03-16-53-46.jpg)
പൊതു ശാരീരിക പരിശോധനകളും ടി.ബി. സ്‌ക്രീനിങ്, ഉയരം, ഭാരം, അമിതവണ്ണം, രക്തസമ്മര്‍ദം, ഹീമോഗ്ലോബിന്‍, ജി.ആര്‍.ബി.എസ് എന്നിവയുടെ പരിശോധനകളും നടത്തുന്നുണ്ട്.
ഗര്‍ഭകാല പരിചരണത്തോടൊപ്പം മുലയൂട്ടല്‍,അമിത രക്തസ്രാവം, ആര്‍ത്തവ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള പരിചരണവും ലഭിക്കും.
അയണ്‍, കാല്‍സ്യം ഗുളികകള്‍ ഉള്‍പ്പെടെ 36 തരം മരുന്നുകളും കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പുകളും ക്യാമ്പുകള്‍വഴി നല്‍കുന്നു.
അയല്‍ക്കൂട്ട സ്‌ക്രീനിങ് ക്യാമ്പുകള്‍ വഴി 2026 മാര്‍ച്ച് എട്ടിനകം സംസ്ഥാനത്തെ എല്ലാ സ്ത്രീകളുടെയും കുട്ടികളുടെയും പരിശോധന പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
ആരോഗ്യകേന്ദ്രങ്ങളിലെ ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, നഴ്‌സ്, മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ എന്നിവരുടെ നേതൃത്വത്തിലാണു ക്യാമ്പ്.
/filters:format(webp)/sathyam/media/media_files/e5Ksx5uLuQzRz4AqrFaM.jpg)
തുടര്‍ പരിശോധനയോ ചികിത്സയോ ആവശ്യമെങ്കില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വിദഗ്ധ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കും.
ഇതിനായി ആഴ്ചയിലൊരിക്കല്‍ ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഡെന്റല്‍, ഫിസിയാട്രി എന്നീ വിഭാഗത്തിലുള്ള ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us