/sathyam/media/media_files/2026/02/20/vinod-2026-02-20-15-43-53.jpg)
തൃ​ശൂ​ർ: പു​ന്ന​യൂ​ർ​ക്കു​ള​ത്ത് ഭൂ​മി​യു​ടെ അ​വ​കാ​ശ​രേ​ഖ ശ​രി​യാ​ക്കി ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ.
ത​ടി​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ൻ.​പി. വി​നോ​ദാ​ണ് തൃ​ശൂ​ർ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
അ​മ്പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.
പു​ന്ന​യൂ​ർ​ക്കു​ളം സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന് നി​കു​തി അ​ട​യ്ക്കു​ന്ന​തി​നാ​യി ഭൂ​മി​യു​ടെ അ​വ​കാ​ശ​രേ​ഖ വേ​ണ​മാ​യി​രു​ന്നു.
അ​വ​കാ​ശ​രേ​ഖ ശ​രി​യാ​ക്കി ന​ൽ​കാ​ൻ അ​ഞ്ച് ല​ക്ഷം രൂ​പ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി​നോ​ദ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.
ഇ​ക്കാ​ര്യം സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണി​ൽ പ​രാ​തി​ക്കാ​ര​ൻ റി​ക്കോ​ർ​ഡ് ചെ​യ്തു.
അ​ഞ്ച് ല​ക്ഷം രൂ​പ കൈ​യി​ൽ ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ മൂ​ന്ന് ല​ക്ഷം ന​ൽ​ക​ണ​മെ​ന്നാ​യി വി​ല്ലേ​ജ് ഓ​ഫീ​സ​ർ.
അ​തും ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ര​ണ്ട​ര ല​ക്ഷ​ത്തി​ന് കാ​ര്യം ന​ട​ത്താം എ​ന്നാ​യി.
പ​ണം ചാ​ക്കി​ലോ പേ​പ്പ​റി​ലോ പൊ​തി​ഞ്ഞ സീ​റ്റി​ന് പു​റ​കി​ലേ​ക്ക് ഇ​ടാ​നും വി​നോ​ദ് പ​റ​യു​ന്നു​ണ്ട്.
ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യാ​ണ് പ​രാ​തി​ക്കാ​ര​ൻ തൃ​ശൂ​ർ വി​ജി​ല​ൻ​സി​നെ സ​മീ​പി​ച്ച​ത്. ര​ണ്ട​ര ല​ക്ഷം എ​ന്ന് തോ​ന്നി​ക്കാ​ൻ നൂ​റി​ന്‍റെ നോ​ട്ട് കെ​ട്ടു​ക​ളാ​ണ് വി​ജി​ല​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രാ​തി​ക്കാ​ര​ൻ പൊ​തി​ഞ്ഞു കൊ​ണ്ടു​പോ​യ​ത്.
ര​ണ്ട​ര ല​ക്ഷം ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് നോ​ട്ട് കെ​ട്ടു​ക​ൾ കൈ​മാ​റു​ക​യാ​യി​രു​ന്നു. തൃ​ശൂ​ർ വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി ജിം ​പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us