/sathyam/media/media_files/2025/12/17/bridge-2025-12-17-21-35-15.webp)
തൃ​ശൂ​ര്‍: പു​ന്ന​യൂ​ര്‍​ക്കു​ളം ച​മ്മ​നൂ​ര്‍ മാ​ഞ്ചി​റ​ക്ക​ലി​ൽ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ നി​ർ​മി​ച്ച പാ​ലം ത​ക​ർ​ന്നു​വീ​ണു. ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു പാ​ലം ത​ക​ർ​ന്ന​ത്. 2018 മാ​ര്‍​ച്ചി​ല്‍ ആ​യി​രു​ന്നു 13 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പാ​ലം നി​ർ​മി​ച്ച​ത്.
പാ​ലം ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് റോ​ഡി​ലെ വൈ​ദ്യു​തി പോ​സ്റ്റു​ക​ളും തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. ഇ​തേ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ഏ​റെ നേ​രം വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. റോ​ഡി​ലൂ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.
റോ​ഡി​ലെ മ​ണ്ണ് പൂ​ര്‍​ണ​മാ​യി തോ​ട്ടി​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ണ് വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ​പെ​ട്ട​ത് നെ​ല്‍ ക​ര്‍​ഷ​ക​രെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
മൂ​ന്നു​മാ​സം മു​മ്പ് പാ​ല​ത്തി​ന്‍റെ സ​മീ​പം 25 മീ​റ്റ​റോ​ളം ഭാ​ഗം ഇ​ടി​ഞ്ഞി​രു​ന്നു. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us