New Update
/sathyam/media/media_files/2024/10/26/kVdsV5V1ufxDKFdFVh75.jpg)
കൊച്ചി: തൃപ്പൂണിത്തുറയിൽ സ്വകാര്യ ബസുകളുടെ സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി ക്രൂരമായി മർദിച്ചു.
Advertisment
എറണാകുളത്തു നിന്ന് വൈക്കത്തേക്ക് പോകുന്ന സ്വകാര്യ ബസിലെ ജീവനക്കാരനെയാണ് മറ്റൊരു ബസിലെ ജീവനക്കാർ ബസ് തടഞ്ഞ് ആക്രമിച്ചത്. തുടർന്ന് യാത്രക്കാരും നാട്ടുകാരും സംഭവത്തിൽ ഇടപെട്ടതോടെയാണ് അക്രമികൾ പിൻവാങ്ങിയത്.
പിന്നാലെ തൃപ്പൂണിത്തുറ പൊലീസെത്തി നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം മത്സരയോട്ടത്തെ തുടർന്ന് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നു.