/sathyam/media/media_files/2026/01/29/untitled-2026-01-29-10-37-30.jpg)
തിരുവനന്തപുരം: കേരളത്തിന്റെ വികസന ഭൂപടത്തില്‍ വിപ്ലവം സൃഷ്ടിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി വന്‍തുക വകയിരുത്തി സംസ്ഥാന ബജറ്റ്.
തുറമുഖ അനുബന്ധ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി 1000 കോടി രൂപ കിന്‍ഫ്ര വഴി നിക്ഷേപിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചു. അതോടൊപ്പം പ്രവാസികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബജറ്റില്‍ വലിയ പരിഗണന ലഭിച്ചു.
വിഴിഞ്ഞം: വികസനത്തിന്റെ പുതിയ കവാടം
തുറമുഖത്തോടനുബന്ധിച്ചുള്ള സ്ഥലമേറ്റെടുക്കലിനും റോഡ്, റെയില്‍ സൗകര്യങ്ങള്‍ക്കുമായാണ് 1000 കോടി രൂപ പ്രധാനമായും ചിലവഴിക്കുക. പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി പ്രാരംഭ വിഹിതമായി 100 കോടി രൂപയും അനുവദിച്ചു. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളം ആഗോള വ്യാപാര ഭൂപടത്തില്‍ നിര്‍ണ്ണായക സ്ഥാനത്തെത്തുമെന്ന് മന്ത്രി പറഞ്ഞു.
പ്രവാസികള്‍ക്ക് പ്രത്യേക വ്യവസായ പാര്‍ക്ക്
നാടിന്റെ നട്ടെല്ലായ പ്രവാസികള്‍ക്ക് നാട്ടില്‍ സുരക്ഷിതമായി നിക്ഷേപം നടത്താനും സ്വന്തം സംരംഭങ്ങള്‍ തുടങ്ങാനുമായി പ്രവാസി വ്യവസായ പാര്‍ക്ക് സ്ഥാപിക്കും.
ഇതിനായി 20 കോടി രൂപ വകയിരുത്തി. പ്രവാസികളുടെ നൈപുണ്യവും സമ്പത്തും കേരളത്തിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മലബാര്‍ സിമന്റ്‌സിന് പുനരുജ്ജീവനം
സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ 6 കോടി രൂപ അനുവദിച്ചു. സ്ഥാപനത്തിന്റെ ആധുനികവല്‍ക്കരണത്തിനും ഉല്‍പ്പാദനക്ഷമത കൂട്ടുന്നതിനും ഈ തുക സഹായകരമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us