/sathyam/media/media_files/2026/01/29/untitled-2026-01-29-09-27-24.jpg)
തിരുവനന്തപുരം: കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന കട്ടപ്പന-തേനി തുരങ്കപാതയുടെ സാധ്യതകള്‍ തേടി സംസ്ഥാന ബജറ്റ്.
ഇടുക്കിയുടെ മലയോര മേഖലയിലെ ഗതാഗത വിപ്ലവത്തിന് വഴിയൊരുക്കുന്ന ഈ പദ്ധതിയുടെ പഠനത്തിനായി 10 കോടി രൂപ വകയിരുത്തി. കൂടാതെ, റോഡ് സുരക്ഷയ്ക്കും ടൂറിസം വികസനത്തിനുമായി വലിയ തുകയാണ് ബജറ്റില്‍ മാറ്റിവെച്ചിരിക്കുന്നത്.
ഗതാഗത മേഖലയിലെ വിപ്ലവം
കട്ടപ്പന-തേനി തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ ചരക്കുനീക്കവും വിനോദസഞ്ചാരവും കൂടുതല്‍ എളുപ്പമാകും. ഇതിന്റെ ഭാഗമായുള്ള പ്രാരംഭ പഠനങ്ങള്‍ക്കായി തുക അനുവദിച്ചു.
സംസ്ഥാനത്തെ റോഡുകളുടെ ഡിസൈന്‍ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുന്നതിനായി 300 കോടി രൂപ വകയിരുത്തി. തലസ്ഥാന നഗരത്തിലെ റോഡുകളുടെ മാതൃകയില്‍ മറ്റ് നഗരങ്ങളിലെയും റോഡ് വികസനത്തിനായി 58.89 കോടി രൂപ നീക്കിവെച്ചു.
അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്കായി 23.37 കോടി രൂപ അനുവദിച്ചു.
കെ.എസ്.ആര്‍.ടി.സിയും ജലപാതയും
കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെയും വര്‍ക്ക്‌ഷോപ്പുകളുടെയും നവീകരണത്തിനായി 40 കോടി രൂപ വകയിരുത്തി. സംസ്ഥാനത്തെ ഉള്‍നാടന്‍ ജലപാതകള്‍ നവീകരിച്ച് ഗതാഗത യോഗ്യമാക്കുന്നതിന് 70.8 കോടി രൂപ അനുവദിച്ചു.
വിനോദസഞ്ചാരം
കേരളത്തിന്റെ സാമ്പത്തിക അടിത്തറയായ ടൂറിസം മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ബജറ്റ് നല്‍കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് 159 കോടി രൂപ വകയിരുത്തി. ജനപങ്കാളിത്തത്തോടെയുള്ള ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ക്കായി 20 കോടി രൂപ മാറ്റിവെച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us